ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി, സെപ്റ്റംബർ 2021 സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21ന് മുൻപായി ഓഫ്ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
മേയ് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബിഫാം (അഡീഷണൽ ചാൻസ്), ജനുവരി 2022 പരീക്ഷയിലെ പേപ്പർ മൂന്ന് ഫാർമകോഗ്ണോസി മൂന്ന് എന്ന വിഷയം 16ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2022 ഏപ്രിലിൽ നടത്തിയ ബികോം അഞ്ച്, ആറ് സെമസ്റ്റർ (എസ്ഡിഇ) പരീക്ഷയുടെ കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇലക്ടീവ് പ്രാക്ടിക്കൽ പരീക്ഷ 18, 19, 20 തീയതികളിൽ കാര്യവട്ടം എസ്ഡിഇ കന്പ്യൂട്ടർ ലാബിൽ നടത്തും. പരീക്ഷാസമയം രാവിലെ 10മുതൽ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ജനുവരി 2021 സ്പെഷൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് 2022 മേയിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം/സിആർ പരീക്ഷകൾക്ക് പിഴകൂടാതെ മേയ് 16 വരെയും 150 രൂപ പിഴയോടെ മേയ് 17 വരെയും 400 രൂപ പിഴയോടെ മേയ് 18 വരെയും ഓഫ്ലൈനായി സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം.
പിഎച്ച്ഡി നൽകി
എസ്.എസ്. ധനുഷ, ബെറ്റ്സി സൂസൻ ജോണ്സണ് (ബയോടെക്നോളജി), എൽ.എസ്. പോൾ രാജ് (ബയോകെമിസ്ട്രി), ബി.വി.വിബിത, എസ്.സ്മിത, പി.ജി. അനു കൃഷ്ണ (ഫിസിക്സ്), എസ്. ബിന്ദു (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), വി. മിഷ, ആർ.രശ്മി, രശ്മി ആർ. ചന്ദ്രൻ, മീര ഭാസ്കരൻ (കൊമേഴ്സ്), വി. ജോസഫ് മാനുവൽ (ഫിലോസഫി), ബി.ടി. സൗമ്യ (ഹിന്ദി), പ്രസാദ് രാജേന്ദ്രൻ (ജ്യോഗ്രഫി) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
യുജിസിനെറ്റ്/ജെആർഎഫ് പരീക്ഷാ പരിശീലനം
എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസിനെറ്റ്/ജെആർഎഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് 23 മുതൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം നൽകുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുളള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 2304577