University News
ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ
ക​ണ്ണൂ​ർ സർവകലാശാലയുടെ കഴിഞ്ഞ അഞ്ചിന് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വം​ബ​ർ 2020) പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പരിശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 20​ന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ ​പ​രീ​ക്ഷ​ക​ളു​ടെ (ന​വം​ബ​ർ 2020) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള​ത്. പൂ​ർ​ണ​ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തും. മാ​ർ​ക്ക് മാ​റ്റ​മു​ള്ള പ​ക്ഷം റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴി​കെ​യു​ള​ള​വ​ർ അ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റും റി​സ​ൽ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ൺ​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും സ​ഹി​തം മാ​ർ​ക്ക് ലി​സ്റ്റ് പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്‌ഷ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷക​ൾ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മാ​റ്റി​വ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ന​വം​ബ​ർ 2021) പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ന​വം​ബ​ർ 2021) പ​രീ​ക്ഷ​ക​ളും 25ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​​ണിം​ഗ് ന്യൂജ​ന​റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ർ (ജൂ​ലൈ 2021) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 21​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.