University News
ടൈം​ടേ​ബി​ൾ
കണ്ണൂർ സർവകലാശാലയുടെ ഈമാസം 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ബി​കോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പറേ​ഷ​ൻ (മാ​ർ​ച്ച് 2022) പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

24ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഫി​സി​ക്സ്, എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്, എം​സി​എ, എം​ബി​എ, എം​പി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി 2015 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2020 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ കോ​വി​ഡ് സ്പെ​ഷ​ൽ (ഏ​പ്രി​ൽ 2021) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​ത്തി​നും പ​ക​ർ​പ്പി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും 19വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (റ​ഗു​ല​ർ), ന​വം​ബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​ത്തി​നും പ​ക​ർ​പ്പി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

അ​വ​ധി​ക്കാ​ല നീ​ന്ത​ൽ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ൽ ഈമാസം ഒ​ന്പ​ത് മു​ത​ൽ നീ​ന്ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും കോ​ച്ചിം​ഗ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാം. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക ബാ​ച്ച് ഉ​ണ്ടാ​യി​രി​ക്കും. ഫോൺ: 9562201322.