സ്റ്റഡിമെറ്റീരിയൽസ് വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസറ്റർ ബിരുദ പ്രോഗ്രാമുകളുടെ (2019 അഡ്മിഷൻ) സ്റ്റഡിമെറ്റീരിയൽസ് 29 മുതൽ ഫെബ്രുവരി ഒന്നു വരെ കാര്യവട്ടം ക്യാന്പസിലെ ഓഫീസിൽ നിന്നും നേരിട്ട് സ്വീകരിക്കാം. നേരിട്ട് സ്വീകരിക്കാൻ കഴിയാത്തവർക്ക് ഫെബ്രുവരി രണ്ടിനു ശേഷം തപാൽ മാർഗം അയച്ചു കൊടുക്കും.
പരീക്ഷ രജിസ്ട്രേഷൻ
ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേഡ് അഞ്ച് ,ആറ് (2008 സ്കീം ) ഏഴ് ( 2008 & 2013 സ്കീം സെമസ്റ്ററുകളുടെ പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷക്ക് ഫെബ്രുവരി മൂന്നുവരെയും 150 രൂപ പിഴയോടുകൂടി ഫെബ്രുവരി അഞ്ചു വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി ഏഴു വരെയും അപേക്ഷിക്കാവുന്നതാണ്.
ടൈം ടേബിൾ
ഡിസംബറിൽ നടത്തിയ രണ്ട് ( 2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 മുതൽ 2018 അഡ്മിഷൻ സപ്ലിമെന്ററി, 2011 സ്കീം മേഴ്സി ചാൻസ്). നാല് (2019 അഡ്മിഷൻ റെഗുലർ , 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ് ,2014 മുതൽ 2017 അഡ്മിഷൻ സപ്ലിമെന്ററി) ആറ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജി ബിഎച്ച്എം /ബിഎച്ച്എംസിറ്റി) പ്രാക്ടിക്കൽ പരീക്ഷകൾ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റിൽ.