കരിയർ റിലേറ്റഡ് സിബിസിഎസ്എസ്. നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് ടൂറിസം ആന്‍ഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആന്‍ഡ് ബയോടെക്നോളജി (247) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിപിഎ (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ്) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2022 മാർച്ചിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സ്വർക്ക് (ഡിസംബർ 2021 സെഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ജനുവരിയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. 19 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കൗണ്‍സിലിംഗ് സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി നാലി ലേക്ക് മാറ്റിയിരിക്കുന്നു.
ഒന്നാം സെമസ്റ്റർ എംസിഎ. (2020 സ്കീം റെഗുലർ) പ്രാക്ടിക്കൽ പരീക്ഷ 19, 20, 21, 24 & 25 തീയതികളിൽ .
14 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് (എഫ്ഡിപി) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ബിഎസ്സി ഹോംസയൻസ്, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ 19 ലേക്കും മാത്തമാറ്റിക്സ് പ്രാക്ടിക്കൽ 21 ലേക്കും മാറ്റിയിരിക്കുന്നു.