2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (128)/ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (129), ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (116) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ഗ്രൂപ്പ് 2 (മ) ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (339), കരിയർ റിലേറ്റഡ് ഗ്രൂപ്പ് 2 (മ) ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (328) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ എംസിഎ (2015 സ്കീം), നവംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎ അറബിക് പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ ആന്വൽ സ്കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് കമ്മ്യൂണിക്കേറ്റീവ് അറബിക് (2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി പ്രാക്ടിക്കൽ
14ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് (എഫ്ഡിപി) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ബി.എസ്സി. പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 17 ലേക്കും ബികോം.(എഫ്ഡിപി) പ്രാക്ടിക്കൽ പരീക്ഷ 20 ലേക്കും മാറ്റിയിരിക്കുന്നു.
പ്രാക്ടിക്കൽ
2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 2022 ജനുവരി 17, 18, 19, 20 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 18 ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം വർഷ എംബിബിഎസ് പാർട്ട് 11 (മേഴ്സിചാൻസ് 2008 അഡ്മിഷൻ) ജനുവരി 2022 പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. പരീക്ഷ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ഫെബ്രുവരി 16ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംവിഎ (ആർട്ട്ഹിസ്റ്ററി), ഫെബ്രുവരി 21ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ (പെയിന്റിംഗ്) പരീക്ഷകൾക്ക് 21 വരെയും 150 രൂപ പിഴയോടെ 25വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി ഫെബ്രുവരി 2022 പരീക്ഷകൾക്ക് 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ലിങ്ക് 17 മുതൽ ലഭ്യമാകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 17 മുതൽ 24 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിഎസ്സി റീവാല്യുവേഷൻ (ഇ.ജെ. രണ്ട്) സെക്ഷനിൽ ഹാജരാകണം.
2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ (സിബിസിഎസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 17 മുതൽ 25 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിഎ റീവാല്യുവേഷൻ (ഇജെഢ അഞ്ച്) സെക്ഷനിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രം
വിദൂരവിദ്യാഭ്യാസകേന്ദ്രം 21 മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ 2013 അഡ്മിഷന് മേഴ്സിചാൻസ്, 2014 അഡ്മിഷൻ സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷിച്ചവർ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ട താണ്. ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രത്തിൽ നിന്നും കൈപ്പറ്റണം.
ഹയർ എഡ്യൂക്കേഷൻ സർവേ
അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ കോളജുകളും ഫെബ്രുവരി 28 ന് മുൻപായി ഹയർ എഡ്യൂക്കേഷൻ സർവേ പൂർത്തീകരിച്ച് www.aishe.gov.in എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: ഡോ.മനോജ് ചാക്കോ, നോഡൽ ഓഫീസർ (Aishe) ഫോണ്‍: 9447310097