ഒന്നും രണ്ടും വർഷ എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ, ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017, 2016 & 2015 അഡ്മിഷൻ സപ്ലിമെന്ററി & 2013 അഡ്മിഷൻ മേഴ്സിചാൻസ്) ഡിഗ്രി കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിവോക്. സോഫ്റ്റ്വേർ ഡവലപ്പ്മെന്റ് (351), ബിവോക്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പെഷൽ പരീക്ഷ
നാലാം സെമസ്റ്റർ സിബിസിഎസ്സിആർബിഎ/ബിഎസ്സി/ബികോം. എന്നീ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 17 ന് മുൻപായി അതാത് പ്രിൻസിപ്പലിന് സമർപ്പിക്കണം.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2022 ജനുവരി 13 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷന്, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ബി.എസ്സി. മാത്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടത്തിയ രണ്ട ാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 14, 17 തീയതികളിൽ .
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎസ്സി ഫിസിക്സ് ആന്‍ഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 20 ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎസ്ഡബ്ല്യൂ പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 13 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ .
പിഎച്ച്ഡി രജിസ്ട്രേഷൻ പ്രൊഫൈൽ അപ്ഡേഷൻ
പിഎച്ച്ഡിക്ക് പുതിയ പോർട്ടൽ വഴി രജിസ്ട്രേഷൻ ആരംഭിച്ചതിനാൽ ഇനിയും പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത അംഗീകൃത റിസർച്ച് ഗൈഡുകളായ അധ്യാപകരും സർവകലാശാല അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും ജനുവരി സെഷനിലെ ഗവേഷണ വിദ്യാർഥികളെ അവരുടെ കീഴിൽ ഗവേഷണത്തിന് അനുവദിക്കപ്പെടാൻ ഈ മാസം 15 മുൻപായി അവരവരുടെ പ്രൊഫൈൽ അപ്ഡേഷൻ നിർബന്ധമായും പൂർത്തീകരിക്കേണ്ട താണ്.
പിഎച്ച്ഡി രജിസ്ട്രേഷൻ ഓണ്‍ലൈൻ അപേക്ഷ സമർപ്പണമില്ല
പിഎച്ച്ഡി രജിസ്ട്രേഷന് ആർക്കിയോളജി, കമ്മ്യൂണിക്കേഷൻ ആന്‍ഡ് ജേർണലിസം, ഡെമോഗ്രഫി ആന്‍ഡ് പോപ്പുലേഷൻ സ്റ്റഡീസ്, ജ്യോഗ്രറി, ജർമൻ, റഷ്യൻ, തീയേറ്റർ ആർട്സ് ആന്‍ഡ് ഫിലിം ഏസ്തറ്റിക് ഫോർ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഒഴിവുകൾ ഇല്ലാത്തതിനാൽ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതല്ല.
പരീക്ഷാഫീസ്
ഫെബ്രുവരി ഏഴി ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഫ്എ (2019 അഡ്മിഷൻ എച്ച്.ഐ.), 2022 ഫെബ്രുവരി ഒമ്പതി ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎഫ്എ. (2018 അഡ്മിഷൻ എച്ച്.ഐ.) പരീക്ഷകൾക്ക് 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ്
കേരളസർവകലാശാലയുടെ കീഴിലുളള രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2021 22 വർഷത്തേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനുളള അവസാന തീയതി 15 ലേക്ക് നീട്ടിയിരിക്കുന്നു. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ 24 ന് നടത്തുന്നതാണ്.