ഐഎംകെ - എംബിഎ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്നതും, സർക്കാർ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ എംബിഎ (ജനറൽ), എംബിഎ (ടൂറിസം) കോഴ്സുകളിലേക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥിക്ക് 2021ൽ കരസ്ഥമാക്കിയ സാധുവായ KMAT/CAT/CMAT സ്കോർ കാർഡ് ഉണ്ടായിരിക്കണം.
www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി ജൂലൈ 17 ന് രാത്രി 10വരെ അപേക്ഷകൾ സ്വീകരിക്കും. ഈ തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ അപേക്ഷാർഥികളേയും ജൂലൈ 27, 28, 29 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ (20%) എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി ഓഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. തുടർന്ന് ഓഗസ്റ്റ് 16ന് ഐഎംകെയുടെ കാര്യവട്ടം കാന്പസിൽ കൗണ്‍സിലിംഗ് നടത്തുന്നതും അതിൻപ്രകാരം ക്ലാസുകൾ ആരംഭിക്കും.
രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും, എസ്സി/എസ്ടി വിഭാഗത്തിന് 300 രൂപയും ആണ്. പ്രോസ്പെക്ടസ്, അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങൾക്ക് സർവകലാശാല പോർട്ടൽ സന്ദർശിക്കുക.
എസ്ഡിസി ഹിയറിംഗ് മാറ്റി
പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രിൽ 22, 23 തീയതികളിൽ സർവകലാശാല സെനറ്റ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർഥികളുടെ പേഴ്സണൽ ഹിയറിംഗ്, കോവിഡ് 19 വ്യാപനം കാരണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ്) (റെഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2017 & സപ്ലിമെന്ററി 2016, 2015 & 2014 അഡ്മിഷൻ) മാർച്ച് 2020 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി കേരളസർവകലാശാല പാളയം കാന്പസിലെ റീവാല്യുവേഷൻ സെക്ഷനിൽ 22 മുതൽ 24 വരെയുളള പ്രവൃത്തി ദിനങ്ങളിൽ (ഇ.ജെ ഏഴ്) സെക്ഷനിൽ എത്തിച്ചേരണം.
പരീക്ഷാഫലം
2020 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ റെഗുലർ/2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/2015 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധയ്ക്കും മേയ് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ലൈബ്രറി പ്രവൃത്തിസമയത്തിൽ മാറ്റം
കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളസർവകലാശാല ലൈബ്രറികളുടെ പ്രവൃത്തിസമയത്തിൽ ഇന്നു ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 10 മുതൽ 5 മണിവരേയായി ക്രമീകരിച്ചു.