ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരേയും, വെള്ളിയാഴ്ചകളിൽ രണ്ടുമുതൽ അഞ്ച് വരെയുമായിരിക്കും.
പരീക്ഷാകേന്ദ്രം
19ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷയ്ക്ക് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികൾ (റെഗുലർ, സപ്ലിമെന്ററി) ഹാൾടിക്കറ്റ് യൂണിവേഴ്സിറ്റി കോളജിൽ നിന്നും കൈപ്പറ്റി തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജിൽ പരീക്ഷ എഴുതണം.
ടൈംടേബിൾ
മേയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
26ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി. സ്പെഷൽ പരീക്ഷ, ഏപ്രിൽ 2020 ന്റെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മേയിൽ നടത്തുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ റെഗുലർ/2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/20162017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.