University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
15, 17 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ, യു​ജി (അ​ണ്ട ർ ​ഗ്രാ​ജ്വേ​റ്റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 30, മേ​യ് മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ആ​റാം സെ​മ​സ്റ്റ​റി​ന്‍റെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടു​ക​ൾ മേ​യ് 10 ന് ​മു​ൻ​പാ​യി അ​താ​തു കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.

15 ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി, പ്രോ​പ​ർ​ട്ടി ലോ ​പ​രീ​ക്ഷ 21 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

22 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എം​സി​ജെ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി/മേ​ഴ്സി) പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രാ​ഴ്ച​ത്തേ​യ്ക്ക് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 17 മു​ത​ൽ 24 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബ​ന്ധ​പ്പെ​ടാ​ൻ എ​ൻ​ക്വ​യ​റി​യി​ലെ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ 10 മു​ത​ൽ അ​ഞ്ചു വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 9188526670, 9188526674, 9188526671, 9188526675. പ​രീ​ക്ഷാ​ഫീ​സു​ൾ​പ്പെ​ടെ എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം വ​ഴി അ​ട​യ്ക്കാം. മ​റ്റു വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ്പെ​ഷ​ൽ പ​രീ​ക്ഷ

കോ​വി​ഡ് കാ​ര​ണം ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി ഡി​ഗ്രി, സെ​പ്റ്റം​ബ​ർ 2020 എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ എ​ഴു​താം. സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​വ​രു​ടെ പേ​ര്, കാ​ൻ​ഡി​ഡേ​റ്റ് കോ​ഡ്, പ്രോ​ഗ്രാം, കോ​ഴ്സ് കോ​ഡ് എ​ന്നി​വ അ​ട​ങ്ങി​യ അ​പേ​ക്ഷ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ ത​ദ്ദേ​ക സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യോ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം 26 ന് ​മു​ൻ​പ് അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ. (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 19 മു​ത​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മേ​യ് 17 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.