വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിബിഎ (2018 അഡ്മിഷൻ), ബിഎസ്സി മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎ (എസ്ഡിഇ സിഎസ്എസ്) (2017 അഡ്മിഷൻ മുതൽ) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 തീയതികളിൽ നടത്തും.
ബികോം എസ്ഡിഇ മൂന്ന്, നാല് സെമസ്റ്റർ നവംബർ 2020 സെഷൻ പരീക്ഷകളിൽ ഏപ്രിൽ 3, 6 തീയതികളിലെ മാറ്റിവച്ച പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 എന്നീ തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷാമസയത്തിലും മാറ്റമില്ല.
ഏപ്രിൽ 3, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ (എസ്ഡിഇ) പരീക്ഷകൾ (CS1441/CP1444 Design and Analysis of Algorithms, CS1442/CP1443 Database Management Systems) യഥാക്രമം ഏപ്രിൽ 20, 22 തീയതികളിലേക്ക് പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഡിസംബർ 2020 ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 23ന് ലൂർദ് മാതാ എൻജിനിയറിംഗ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മെയിൽ നടത്തുന്ന റെഗുലർ ബിടെക് ആറാം സെമസ്റ്റർ (2013 സ്കീം) കോഴ്സ് കോഡിൽ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് നാലും ആറും സെമസ്റ്റർ (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2018 സ്കീമിലെ വിദ്യാർഥികളുടെ കന്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് ഡിഗ്രി റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ഒക്ടോബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബിടെക് റെഗുലർ (യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം) ഒക്ടോബർ 2020 (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ ഢകക ഏഴ്) 15 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫീസ്
ഏപ്രിലിൽ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ (എസ്ഡിഇ. 2019 അഡ്മിഷൻ റെഗുലർ, 2018 ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 15 മുതൽ ആരംഭിക്കും. വിദ്യാർഥികൾക്ക് ഓണ്‍ലൈനായി പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
മെയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 15ന് ആരംഭിക്കും. പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
എം.ജയചന്ദ്രൻ, ടി.കെ.പ്രിയമോൾ (എഡ്യൂക്കേഷൻ), ടി.എൽ.ലീന, എസ്. ശരത് (ഇംഗ്ലീഷ്), ലൈന ദാസ്, വി.ആഷിക് പ്രദീപ് (ഹിസ്റ്ററി), എസ്.ജി.ശ്രുതി , എസ്.രേണു ശ്രീ , എസ്.എൻ. അൻഷ ജാസ്മിൻ (കൊമേഴ്സ്), എ. എസ്. അനഘ (ഹിന്ദി), ശ്രീദേവി മുരളീധരൻ, വി.കവിത, എസ്.ഡി.താര , ജി.അജിത കുമാരി , ഡി. ബിന്ദു (മലയാളം), ജെ.ശ്രീജ (ഇക്കണോമിക്സ്), ബിത എസ്. മണി (മാനേജ്മെന്റ് സ്റ്റഡീസ്), സുകേഷ് കുമാരദാസ്, കെ. അനിൽകുമാർ (ഇസ്ലാമിക് ഹിസ്റ്ററി), രശ്മി സാറ തോമസ് (ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്), സൗമ്യ സനാദനൻ (മ്യൂസിക്), എ.എസ്. ആശ (സംസ്കൃതം), എ.സംഗീത നായർ (സോഷ്യൽ വർക്ക്), സെഡ്രിക് ലോറൻസ് (മാനേജ്മെന്റ് സ്റ്റഡീസ്), എം. ബാദുഷ (സുവോളജി), എസ്.രതീഷ് (ബോട്ടണി), സൗമ്യ കൃഷ്ണൻ (കെമിസ്ട്രി), സി. ജയകുമാരി (മെഡിസിൻ), ജി.എം.അർച്ചന, ബി.ആർ. ശ്രീലക്ഷ്മി, എൻ.ലക്ഷ്മി, എ.ഷബ്ന , എസ്. അഞ്ചന, ബിജോയ് സുഗതൻ (അപ്ലൈഡ് സയൻസസ് ആൻഡ് ടെക്നോളജി), കെ.ലക്ഷ്മി, ടി.ഡി.ശ്രീന, രാഖി മോഹൻ, കെ. സന്ധ്യ , എൽ.ബി.അശ്വതി (സയൻസ്), ടി.ഇ. അയൂബ് ഖാൻ (എൻജിനിയറിംഗ് ആൻഡ് ടെക്നോളജി), എൽ.എസ്. ശ്രീല (ഡെന്റിസ്ട്രി) എന്നിവർക്ക് പിഎച്ച്ഡി. നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അലുമ്നി മീറ്റ്
അറബിക് വിഭാഗം അലുമ്നി മീറ്റ് ഇന്നു രാവിലെ 11ന് ഓണ്‍ലൈനായി (ഗൂഗിൾ മീറ്റ് meet.google.com/oxhyvetbhf) സംഘടിപ്പിക്കുന്നു. മുൻ വകുപ്പ് അധ്യക്ഷനും രാഷ്ട്രപതി അവാർഡ് ജേതാവുമായ പ്രഫ.നിസാറുദ്ദീൻ ഉദ്ഘാടനം ചെയ്യും. കേരളസർവകലാശാല അറബിക് വിഭാഗത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ പങ്കെടുക്കണം.