സുവേഗയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാല ജീവനക്കാര്‍ തെരഞ്ഞെടുപ്പു ജോലിയിലായതിനാല്‍ കാലിക്കട്ട് സര്‍വകലാശാല ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്റര്‍ സുവേഗയുടെ പ്രവര്‍ത്തനം 25 മുതല്‍ ഏപ്രില്‍ നാലുവരെ വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയായി പരിമിതപ്പെടുത്തി. ഏപ്രില്‍ അഞ്ചു മുതല്‍ ഏഴു വരെ സുവേഗ പ്രവര്‍ത്തിക്കുന്നതല്ല.
പരീക്ഷാഫലം
സിസിഎസ്എസ്. രണ്ടാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
2012 സ്കീം ഏഴ്, എട്ട് കംബൈൻഡ് സെമസ്റ്റര്‍ ബിആര്‍ക്ക് മേയ് 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
സിബിസിഎസ്എസ് 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംഎസ്സി മൈക്രോ ബയോളജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സിബിസിഎസ്എസ്.പി.ജി. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംഎസ് സി. സുവോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് കോളജുകളിലേയും 2017 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബിഎഡ്. ഏപ്രില്‍ 2021 പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രില്‍ 9 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകളിലെ സിയുസിബിസിഎസ്എസ്.യുജി. മൂന്നാം സെമസ്റ്റര്‍ ബിഎംഎംസി., ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 7 വരേയും 170 രൂപ പിഴയോടെ 12 വരേയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
2017 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബിഎച്ച്എം. ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 19 മുതല്‍ ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ സിയുസിഎസ്എസ്.പിജി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്പരീക്ഷകള്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എംടെക്. നാനോസയന്‍സ് ആന്റ് ടെക്നോളജി 2019 സ്കീം, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷയും 2016 മുതല്‍ 2018 വരെ പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 12 മുതല്‍ ആരംഭിക്കും.