മാർച്ച് എട്ടിന് നടത്തിയ 2009 സ്കീം, 2012, 2013 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിടെക്, പാര്‍ട് ടൈം ബിടെക് ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷ ചോദ്യപ്പേപ്പര്‍ തെറ്റായി തുറന്നതു കാരണം റദ്ദാക്കി. പുനഃപരീക്ഷ പിന്നീട് നടത്തും.
പരീക്ഷാഫലം
2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എംഎസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി ജൂണ്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ആറു വരെ അപേക്ഷിക്കാം.
സിബിസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ എംഎസ് സി സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ് സിയുസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2019 പരീകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സിയുസിബിസിഎസ്എസ് യുജി മൂന്നാം സെമസ്റ്റര്‍ ബിഎംഎംസി, ബിഎ മള്‍ട്ടി മീഡിയ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിന് ഏപ്രില്‍ അഞ്ചുവരെ അപേക്ഷിക്കാം.
സിബിസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ എംഎസ് സി ജിയോളജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ അഞ്ചുവരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
എസ്ഡിഇ പ്രീവിയസ് എംഎ ഇംഗ്ലീഷ് മേയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
2018, 2019 ബാച്ച് ഒന്നാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2018, 2019 രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 2020 പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22ന് ആരംഭിക്കും.
2007 സ്കീം, 2007 വരെ പ്രവേശനം, 2008 സ്കീം, 2008, 2009 പ്രവേശനം അവസാനവര്‍ഷ ബിഡിഎസ് പാര്‍ട്ട്1 ഏപ്രില്‍ 2019 അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കും.