സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് 27 വരെ അപേക്ഷിക്കാം
സിസിഎസ് യുജി. സ്കീമില്‍ അഫിലിയേറ്റഡ് കോളജുകളില്‍ 2009 മുതല്‍ 2013 വരേയും, സിസിഎസ്എസ്, യുജി സ്കീമില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2011 മുതല്‍ 2013 വരേയും ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് 27 വരെ അപേക്ഷിക്കാം. രജിസ്ട്രേഷന് ഫീസ് ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ്. പരീക്ഷാഫീസും പരീക്ഷാ തീയതിയും പിന്നീട് അറിയിക്കും.
പരീക്ഷ
2016 സിലബസ് ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി പാര്‍ട്ട് 1 പേപ്പര്‍ 1 എഎഫ്
യുപി.എംഎല് 01 ഏപ്രില്‍, മേയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 16ന് നടക്കും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സിസിഎസ്എസ്. രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്
സി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 12, 17 തീയതികളില്‍ നടക്കും.
എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എംടെക്. നാനോസയന്‍സ് ആന്റ് ടെക്നോളജി നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 17നും 1, 2 സെമസ്റ്റര്‍ എംഎസ് സി റേഡിയേഷന് ഫിസിക്സ് ജനുവരി 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ പ്രഫഷണല്‍ ബിഎഎംഎസ്. സെപ്റ്റംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളും 12നും തൃശൂര്‍ ചിയ്യാനൂര്‍ ചേതന കോളജ് ഓഫ് മീഡിയ ആൻഡ് പെര്‍ഫോമിംഗ് ആര്‍ട്സിലെ രണ്ടാം സെമസ്റ്റര്‍ എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 19നും നടക്കും. എട്ടിന്
നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകള്‍, എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് യുജി. സിബിസിഎസ്എസ്., സിയുസിബിസിഎസ്എസ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 24ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എംഎ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടേയും എസ്ഡിഇ പ്രീവിയസ് എംഎ. അറബിക് മേയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ബിഎ. മള്‍ട്ടിമീഡിയ പ്രവേശനം
ബിഎ മള്‍ട്ടിമീഡിയ പ്രോഗ്രാമിലേക്ക് 202021 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ 18 വരേയും 100 രൂപ പിഴയോടു കൂടി 25 വരേയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും അഞ്ചിനു മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍, ഫോണ്‍ : 0494 2407356, 2400288
അസി. പ്രഫസര്‍ നിയമനം ഷോര്‍ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പഠനവിഭാഗത്തില്‍ ഫിസിക്സ് അസി. പ്രഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കട്ടെവരുടെ ഷോര്‍ട്ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.