എംസിഎ, എംഎസ്ഡബ്ല്യു കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
പുതുതായി ആരംഭിച്ച കോഴിക്കോട് പേരാമ്പ്ര സെന്ററില്‍ എംസിഎ, എംഎസ്ഡബ്ല്യു കോഴ്സുകള്‍ക്ക് ഒന്‍പതിന് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 440 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407017. 2407016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷകള്‍ മാറ്റി
10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലേയും എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികളുടേയും യുജി സിബിസിഎസ്എസ്, സിയുസിബിസിഎസ്എസ് മലയാളം കോമണ്‍ കോഴ്സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും സ്പെഷല്‍ പരീക്ഷകളുള്‍പ്പെടെ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. എസ്ഡിഇ ഫൈനല്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസി 15ലേക്ക് മാറ്റി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.
പരീക്ഷ
സിയുസിബിസിഎസ്എസ്യുജി ബിഎ, ബിഎസ് സി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ സ്പെഷ്യല്‍ പരീക്ഷയും സിബിസിഎസ്എസ് രണ്ടാം സെമസ്റ്റര്‍ എംഎസ് സി സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഒന്‍പതിന് ആരംഭിക്കും.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ 2016 സ്കീം, 2016 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം സിസിഎസ്എസ്യുജി ബികോം, ബിബിഎ, ബിഎ, ബിഎ അഫ്സല് ഉലമ ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 നാലാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2018 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടേയും സിസിഎസ്എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംഎസ് സി മൈക്രോബയോളജി നവംബര്‍ 2019 പരീക്ഷയുടേയും സിയുസിഎസ്എസ് രണ്ടാം സെമസ്റ്റര്‍ എംടെക് നാനോ സയന്‍സ് ആൻഡ് ടെക്നോളജി മാര്‍ച്ച് 2019 പരീക്ഷയുടേയും സിയുസിബിസിഎസ്എസ് മൂന്നാം സെമസ്റ്റര്‍ ബികോം ഓണേഴ്സ്, ബികോം. പ്രൊഫഷണല്‍ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം സിയുസിബിസിഎസ്എസ് നവംബര്‍ 2019 ബിരുദ പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.