Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സി​ഡി​എം ആ​ർ​പി‌​യി​ല്‍ ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സൈ​ക്കോ തെ​റാ​പ്പി​സ്റ്റ് ഒ​ഴി​വു​ക​ള്‍
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി വി​ഭാ​ഗ​വും സം​സ്ഥാ​ന സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ല്‍ ഒ​ഴി​വു​ള്ള ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ (ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്), ഡ​വ​ല​പ്‌​മെ​ന്‍റ​ല്‍ സൈ​ക്കോ തെ​റാ​പ്പി​സ്റ്റ് (ക്ലി​നി​ക്ക​ല്‍, റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി​സ്റ്റ്) ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്നു.

ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍​ക്ക് സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് എം​ഫി​ല്ലും നെ​റ്റ് യോ​ഗ്യ​ത​യും റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​നും ക​മ്യൂ​ണി​റ്റി ഡി​സ​ബി​ലി​റ്റി, മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് സ​ര്‍​വീ​സു​ക​ളി​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി ര​ണ്ടു​വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത​ക​ള്‍.

ഡ​വ​ല​പ്‌​മെ​ന്‍റ​ല്‍ സൈ​ക്കോ തെ​റാ​പ്പി​സ്റ്റി​ന് സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ എം​ഫി​ല്ലോ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി​യി​ല്‍ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ​യോ കൂ​ടാ​തെ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​നും ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​നി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വും ആ​ണ് യോ​ഗ്യ​ത​ക​ള്‍.

അ​പേ​ക്ഷ​ക​ര്‍ ബ​യോ​ഡാ​റ്റ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സ​ഹി​തം ഡ​യ​റ​ക്ട​ര്‍, സി​ഡി​എം​ആ​ര്‍​പി, സൈ​ക്കോ​ള​ജി വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, പി​ന്‍ 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​ഞ്ചി​നു മു​മ്പാ​യി എ​ത്തി​ക്ക​ണം.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.