Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
വണ്‍ടൈം റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ
2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബികോം. പാര്‍ട്ട് 3 വിഷയങ്ങളില്‍ അവസരങ്ങള്‍ തീര്‍ന്നുപോയ വിദ്യാര്‍ഥികള്‍ക്കായി വണ്‍ടൈം റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ജനുവരി 4ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മുഴുവന്‍ മാര്‍ക്ക്‌ലിസ്റ്റുകളുടെ കോപ്പിയും ഫീസ് ചലാന്‍ റസീപ്റ്റും സഹിതം അപേക്ഷയുടെ കോപ്പി പരീക്ഷാ കണ്‍ട്രോളര്‍, സ്‌പെഷ്യല്‍ സപ്ലിമെന്‍ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കട്ട്‌ സര്‍വകലാശാല 673 635 എന്ന വിലാസത്തില്‍ ജനുവരി 7ന് മുമ്പായി ലഭ്യമാക്കണം. പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും പരമാവധി 5 പേപ്പറുകള്‍ വരെ 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ഒന്നാം വര്‍ഷ ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

എന്‍ജിനിയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക്. റഗുലര്‍ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം 2020 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഇതുവരെ കോളജുകളില്‍ പ്രവേശനം ലഭിക്കാത്തവരും അവരുടെ അസ്സല്‍ രേഖകള്‍ സഹിതം 29ന് രാവിലെ 11 മണിക്കു മുമ്പ് കോളജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.cuiet.info, ഫോണ്‍ : 8547105479, 9995999208

എംകോം. പ്രൊജക്ട് വര്‍ക്ക് ജനുവരി 18ന് മുമ്പ് സമര്‍പ്പിക്കണം

എംകോം. കോഴ്‌സിന് 2018ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഭാഗമായുള്ള പ്രൊജക്ട് വര്‍ക്ക് ബന്ധപ്പെട്ട കോണ്‍ടാക്ട് ക്ലാസ് സെന്ററുകളില്‍ ജനുവരി 18ന് മുമ്പ് സമര്‍പ്പിക്കണം.

പരീക്ഷ അപേക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം 2016 മുതലുള്ള പ്രവേശനം പ്രീവിയസ്, 1, 2 സെമസ്റ്റര്‍ എംകോം. ഏപ്രില്‍ / മെയ് 2020 സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 5 വരേയും 170 രൂപ പിഴയോടു കൂടി 8 വരേയും ഫീസടച്ച് 11ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി 12ന് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും ചലാന്‍ റസീറ്റും സഹിതം അപേക്ഷയുടെ പ്രിന്റ്ഔട്ട് പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയും പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ സിയുസിബിസിഎസ്എസ്.യുജി. രണ്ടാം സെമസ്റ്റര്‍ ബികോം., ബിബിഎ., ബിടിഎച്ച്എം., ബിഎച്ച്എ., ഏപ്രില്‍ 2020 സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജനുവരി 21ന് ആരംഭിക്കും.

പരീക്ഷാഫലം

സിയുസിബിസിഎസ്എസ്. മൂന്നാം സെമസ്റ്റര്‍ ബികോം., ബിബിഎ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകര്‍പ്പ്, പുനര്‍മൂല്യനിര്‍ണയം എന്നിവക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലത്തിന്‍റെ പകര്‍പ്പ്, ഫീസ് ചലാന്‍ എന്നിവ സഹിതം അപേക്ഷയുടെ കോപ്പി ജനുവരി 11 വരെ പരീക്ഷാഭവനില്‍ സ്വീകരിക്കും.സിസിഎസ്എസ്എംഎസ്സി. അപ്ലൈഡ് കെമിസ്ട്രി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പ

എന്‍എസ്എസ്ഇസര്‍ട്ടിഫിക്കറ്റ് വിതരണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം 201719 വര്‍ഷം മുതല്‍ എന്‍എസ്എസ്. വളന്‍റഇയര്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇസര്‍ട്ടിഫിക്കറ്റുകളായാണ് വിതരണം ചെയ്യുന്നത്. വൈസ് ചാന്‍സിലറുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ ഇസര്‍ട്ടിഫിക്കറ്റുകള്‍ വളണ്ടിയര്‍മാര്‍ അതാതു കോളേജുകളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.



പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
മാ​ര്‍​ക്ക് ലി​സ്റ്റ്
മ്യൂ​റ​ല്‍ ആ​ൻ​ഡ് ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​നം
പ​രീ​ക്ഷ
പി​എ​ച്ച്ഡി ന​ല്‍​കി
ഇ​എം​എം​ആ​ര്‍​സി ഡോ​ക്യു​മെ​ന്‍റ​റി​ക്ക് അ​മേ​രി​ക്ക​ൻ പു​ര​സ്‌​കാ​ര​ങ്ങ​ള്‍
വ​ര്‍​ച്വ​ല്‍ നാ​ഷ​ണ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ഓ​ണ്‍ ടോ​പ്പോ​ള​ജി തു​ട​ങ്ങി
പ​രീ​ക്ഷ
സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം
എം​സി​എ, എം​എ​സ്ഡ​ബ്ല്യു കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ല​ക്ച​റ​ര്‍ - വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
ഹാ​ള്‍ ടി​ക്ക​റ്റ്
സി​ഡി​എം ആ​ർ​പി‌​യി​ല്‍ ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സൈ​ക്കോ തെ​റാ​പ്പി​സ്റ്റ് ഒ​ഴി​വു​ക​ള്‍
സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍
യു​ജി​സി നെ​റ്റ്, ജെ​ആ​ര്‍​എ​ഫ് പ​രി​ശീ​ല​നം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.