202021 അധ്യയന വര്‍ഷത്തെ 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പിജി. പ്രോഗ്രാമുകളിലേക്കും പ്രൈവറ്റ് രജിസ്ട്രേഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഫ്സല് ഉലമ, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്സ്, സംസ്കൃതം, സോഷ്യോളജി, ബിബിഎ., ബികോം, ബിഎസ്സി. മാത്സ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്സ്, സംസ്കൃതം, സോഷ്യോളജി, എംകോം., എംഎസ്സി. മാത്സ്, എന്നീ പിജി. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. ഡിസംബര്‍ 17 മുതല്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 1500 രൂപയാണ് അപേക്ഷാ ഫീസ്. 100 രൂപ ഫൈനോടു കൂടി ജനുവരി 10 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ജനുവരി 17ന് മുമ്പ് ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് 0494 2400288, 2407356,
ഹിന്ദി പാര്‍ട്ട് ടൈം കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഹിന്ദി പഠനവകുപ്പ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമേഴ്സ്യല്‍ ആൻഡ് സ്പോക്കണ് ഹിന്ദി, പിജി ഡിപ്ലോമ ഇന്‍ ട്രാന്സ്ലേഷന് എന്നീ പാര്‍ട്ട് ടൈം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 115 രൂപയുടെ ഇചലാന്‍ രശീതി, യോഗ്യത തെളിയിക്കാനാവശ്യമായ രേഖകള്‍ എന്നിവ സഹിതം, ദി. ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിന്ദി, കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട് 673635 എന്ന വിലാസത്തില്‍ 16ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 0494 2407252, 2407016,
സീറ്റൊഴിവ്
ഫിസിക്സ് പഠനവകുപ്പില്‍ എംഎസ് സി റേഡിയേഷന് ഫിസിക്സ് സ്വാശ്രയ കോഴ്സിന് ഇടിബി., ഇഡബ്ല്യുഎസ്., എസ്.സി., എസ്ടി. വിഭാഗങ്ങള്‍ക്ക് ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവരില് ഇന്റക്സ് മാര്‍ക്ക് 795 മുതല്‍ 831 വരെയുള്ള ഇഡബ്ല്യുഎസ്, ഇടിബി. വിഭാഗത്തിലുള്ളവരും ഈ കോഴ്സിന് രജിസ്റ്റര്‍ ചെയ്ത എസ് സി. വിഭാഗത്തിലുള്ളവരും ബന്ധപ്പെട്ട അസ്സല് സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി 16ന് രാവിലെ പത്തിന് പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
എംഎസ് സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രവേശനം
സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സാഫീ കോളജ്, വാഴയൂര്‍ എന്നിവിടങ്ങളിലെ സ്വാശ്രയ എംഎസ്. എസി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 15ന് പ്രവേശനം നടത്തുന്നു. വിവരങ്ങള്‍ക്ക് 04942407345
ബിവോക് പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്ക്
ഒന്നാം സെമസ്റ്റര്‍ ബിവോക് ഒപ്റ്റോമെട്രി നവംബര്‍ 2018 (2018 പ്രവേശനം) നവംബര്‍ 2019 (2019 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ടെക്നോളജി, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ഫിഷ് പ്രോസസിംഗ്, ഫുഡ് സയന്‍സ്, അഗ്രികള്‍ച്ചര്‍, ഒപ്റ്റോമെട്രി, റീട്ടയില്‍ മാനേജ്മെന്റ് റഗുലര്‍ പരീക്ഷ ഏപ്രില്‍ 2019 (2018 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.വോക്. റീട്ടയില്‍ മാനേജ്മെന്റ്, ഒപ്റ്റോമെട്രി ഏപ്രില്‍ 2020 (2019 പ്രവേശനം) പരീക്ഷകള്‍ക്ക് 17 വരെ പിഴയില്ലാതെയും 19 വരെ 170 രൂപ പിഴയോടെയും ഫീസടച്ച് 22 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
സിയുസിഎസ്എസ്. മൂന്നാം സെമസ്റ്റര്‍ എംഎ. ഹിസ്റ്ററി സപ്തംബര്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും 2018 പ്രവേശനം റഗുലര്‍ ആന്റ് ഈവനിംഗ് 2017 പ്രവേശനം സപ്ലിമെന്ററി, 2016 പ്രവേശനം സപ്ലിമെന്ററി, 2015 പ്രവേശനം റഗുലര്‍ ആൻഡ് ഈവനിംഗ് സപ്ലിമെന്ററി പരീക്ഷകളുടേയും എസ്ഡിഇ ഒന്ന് രണ്ട് സെമസ്റ്റര്‍ എംകോം. മെയ് 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എംബിഇ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു