ബിഎഡ് പ്രവേശനം - അപേക്ഷയില്‍ തിരുത്തല്‍ വരുത്താം
ട്രെയിനിംഗ് കോളജുകളില്‍ 202021 അധ്യായന വര്‍ഷത്തെ ബിഎഡ് പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് അവസരം. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ നല്കിയതു മൂലം അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്കും ഹയര്‍ ഓപ്ഷന് നിലനിര്‍ത്തിക്കൊണ്ട് പ്രവേശനം നേടിയവര്‍ക്കും അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും പുതിയ ഓപ്ഷനുകള്‍ ചേക്കാനും 14 മുതല്‍ 16 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും. തിരുത്തലുകള്‍ വരുത്തിയ ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. അഡീഷണല്‍ അലോട്ട്മെന്റ് 19ന് പ്രസിദ്ധീകരിക്കും.
എംഎ ഇംഗ്ലീഷ് പ്രവേശനം
ഇംഗ്ലീഷ് പഠനവകുപ്പില്‍ 202021 അദ്ധ്യയന വര്‍ഷത്തേക്കുള്ള എംഎ. ഇംഗ്ലീഷ് പ്രവേശനം 16, 19 തീയതികളില്‍ നടക്കും. 16ന് ജനറല്‍ സീറ്റുകളിലേക്കും 19ന് സംവരണം ചെയ്ത സീറ്റുകളിലേക്കും ആയിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847144563 എന്ന നമ്പറില്‍ ബന്ധപ്പെടുക.
എംഎസ് സി ഫുഡ്സയന്‍സ് ആൻഡ് ടെക്നോളജി പ്രവേശനം
സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എംഎസ് സി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി 202021 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബിഎസ് സി ഫുഡ് സയനന്‍സ് ആന്റ് ടെക്നോളജി ബിരുദധാരികളായ അപേക്ഷകരില്‍ ഒന്ന് മുതല്‍ 30 വരെ റാങ്കിലുള്‍പ്പെട്ടവര്‍ 16ന് രാവിലെ 10നും 31 മുതല്‍ 60 വരെയുള്ളവര്‍ ഉച്ചക്ക് രണ്ടിനും മറ്റു ബിഎസ് സി ബിരുദധാരികളില്‍ ഒന്നു മുതല്‍ 50 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ 17ന് രാവിലെ 10 നും 51 മുതല്‍ 100 വരെയുള്ളവര്‍ ഉച്ചക്ക് രണ്ടിനും പ്രവേശനത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
തൃശൂര്‍ ഗവണ്മെന്റ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ അവസാന വര്‍ഷ ബിഎഫ്എ ഏപ്രില്‍ 2020 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വലാശാലാ വെബ്സൈറ്റില്‍ 27 വരെ ലഭ്യമാകും.