പിജി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
202021 അദ്ധ്യയന വര്‍ഷത്തെ പിജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികള്‍ മാൻഡേറ്ററി ഫീസടച്ച് 16ന് മുമ്പായി കോളജിലെത്തി സ്ഥിരം പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റുകളില്‍ ഹയര്‍ ഓപ്ഷന് ലഭിക്കുകയാണെങ്കില്‍ നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.
എംഎഡ് പ്രവേശനം 2020 ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ
സര്‍വകലാശാല പഠന വകുപ്പില്‍ ഒഴിവുള്ള എംഎഡ് സീറ്റുകളിലേക്ക് 10ന് രാവിലെ 11ന്ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍.0494 2407251
എംഎസ് സി പ്രവേശനം
ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എംഎസ് സി പ്രവേശനത്തിന് അലോട്ട്മെന്റ് മെമ്മോ ഇമെയിലില്‍ ലഭിച്ചവര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിച്ചുകൊണ്ട് 11, 12, 13 തീയതികളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് രേഖകള്‍ സഹിതം ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
11ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ബിരുദ പരീക്ഷകള്‍ക്ക് തലശേരി ബ്രണ്ണന്‍ കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കൻഡറി സ്കൂളിലാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.
പെന്ഷന് വിതരണം ട്രഷറി വഴിയാക്കുന്നു
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല പെന്ഷന് വിതരണം ട്രഷറി വഴിയാക്കും. പെന്‍ഷന്‍കാരും കുടുംബപെന്‍ഷന്‍കാരും അവരവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇമെയില്‍ വഴിയോ, അസി.രജിസ്ട്രാര്‍, ഫിനാന്‍സ് കമ്പ്യൂട്ടര്‍ സെല്‍, കാലിക്കട്ട് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. എന്ന വിലാസത്തിലോ നവംബര്‍ 18ന് മുമ്പായി ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ പെന്ഷന് സ്പോട്ട് സന്ദര്‍ശിക്കാവുന്നതാണ്.