University News
ബി​എ​ഡ് പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202022 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ദ്യ​മാ​യി അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​സ് സി/​എ സ്ടി /​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ​യും, ന​വം​ബ​ര്‍ 12ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മു​മ്പാ​യി, മാ​ന്‍റേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്‌​മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ല​ഭി​ച്ച അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ തൃ​പ്ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ റ​ദ്ദ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ണ്.

ലോ​ഗോ ക്ഷ​ണിച്ചു

സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സി​ല്‍​വ​ര്‍ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ഉ​ചി​ത​മാ​യ ലോ​ഗോ ക്ഷ​ണി​ക്കു​ന്നു. മി​ക​ച്ച ലോ​ഗോ​ക്ക് സ​മ്മാ​നം ന​ല്‍​കു​ന്ന​താ​ണ്. ലോ​ഗോ [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ അ​യ​ക്കു​ക.

ജീ​വ​ല്‍ പ​ത്രി​ക 2021 മാ​ര്‍​ച്ച് 31 വ​രെ സ​മ​ര്‍​പ്പി​ക്കാം

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പെ​ന്‍​ഷ​ന്‍​കാ​രു​ടെ ജീ​വ​ല്‍ പ​ത്രി​ക, നോ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2021 മാ​ര്‍​ച്ച് 31 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.

പ​രീ​ക്ഷാ​ഫ​ലം

2018 പ്ര​വേ​ശ​നം അ​റ​ബി​ക് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് പി​ജി ഡി​പ്ലോ​മ മാ​ര്‍​ച്ച് 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 23 മു​ത​ല്‍ ആ​രം​ഭി​ക്കും.
സി​യു​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ വൈ​വാ​വോ​സീ, സ​ര്‍​വ​ക​ലാ​ശാ​ല കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന വി​ഭാ​ഗം, തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍, പാ​ല​ക്കാ​ട് എം​ബി​എ സെ​ന്‍റ​ര്‍ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 16ന് ​ആ​രം​ഭി​ക്കും.

ഒ​ക്‌​ടോ​ബ​ര്‍ 27, 30, ന​വം​ബ​ർ ര​ണ്ടി​ന് തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വെ​ച്ച, 2012 മു​ത​ല്‍ പ്ര​വേ​ശ​നം, 2011 സ്‌​കീം ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ, എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ്, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ 2015 സ്‌​കീം മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍, ന​വം​ബ​ര്‍ 18, 20, 23 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​കോം ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.