University News
പുനഃപരീക്ഷക്ക് അവസരം
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാലിക്കട്ട് സര്‍വകലാശാല നടത്തു വിവിധ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍, വിദേശത്ത് തങ്ങേണ്ടിയവര്‍, ക്വാറന്‍റൈനിലുള്ളവര്‍, ഗര്‍ഭിണികള്‍, ഭിശേഷിക്കാര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എിവര്‍ക്ക് സര്‍ക്കാരിന്‍റെ സാക്ഷ്യപത്രമോ അനുബന്ധ രേഖകളോ ഹാജരാക്കിയാല്‍ പുനഃപരീക്ഷക്ക് അവസരം ലഭ്യമാകും. പുനഃപരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് നല്‍കുതാണ്.

പുതിയ കോഴ്‌സുകളുടെ സിലബസ്

കോളജുകളില്‍ 202021 വര്‍ഷത്തേക്ക് നവീന/ ഇന്‍റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ ആരംഭിക്കുതുമായി ബന്ധപ്പെട്ട് സര്‍വകലാശാല സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള നിലവില്‍ സിലബസ് ഇല്ലാത്ത പ്രോഗ്രാമുകളുടെ സിലബസ് തയ്യാറാക്കി ബന്ധപ്പെട്ട കോളജുകള്‍ ഉടന്‍ തന്നെ ജനറല്‍ ആൻഡ് അക്കാദമിക് ബ്രാഞ്ചില്‍ ഏല്‍പ്പിക്കണം. ശുപാര്‍ശ ചെയ്ത പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ www.cdc.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കോവൊക്കേഷന്‍ മാറ്റി

നവംബര്‍ 11ന് നടത്താന്‍ നിശ്ചയിച്ചിരു കാലിക്കട്ട് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോവൊക്കേഷന്‍ 19ലേക്ക് മാറ്റി വെച്ചു. നിരോധനാജ്ഞ 15 വരെ നീട്ടിയതിനാലാണിത്.

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

നാലിന് ആരംഭിക്കു നാലാം സെമസ്റ്റര്‍ ബികോം, ബിബിഎ (സിയുസിബിഎസ്എസ്) എസ്ഡിഇ ഏപ്രില്‍ 2020 പരീക്ഷക്ക് ഐഇഎസ് എൻജിനീയറിംഗ് കോളജ് ചിറ്റിലപ്പള്ളി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ SKASBS0232 മുതല്‍ SKASBS0361 വരെയുള്ളവര്‍ പാവറട്ടി സെന്‍റ് ജോസഫ് കോളജിലും SKASBS0362 മുതല്‍ SKASBS0480 വരെയുള്ളവര്‍ പൂവത്തൂര്‍ മദര്‍ കോളജിലും ആണ് പരീക്ഷ എഴുതേണ്ടത്. തൃശൂര്‍ ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷക്ക് ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ പോങ്ങം കൊരട്ടി നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷക്ക് ഹാജരാകണം. കുന്നമംഗലം ഗവ. കോളജിലെ പരീക്ഷാ കേന്ദ്രം ആര്‍ഇസി ജിവിഎച്ച്എസ്എസിലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷാ ഫലം

ഓന്നാം സെമസ്റ്റര്‍ എംഎ ഫിലോസഫി (സിബിഎസ്എസ്)19 പരീക്ഷാഫലം വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ പിജി പുതുക്കിയ ടൈംടേബിള്‍

അഫിലിയേറ്റഡ് കോളജുകളിലെ പിജി (സിബിസിഎസ്എസ്) ഏപ്രില്‍ 2020 പരീക്ഷകള്‍ ആറിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതിയില്‍ മാറ്റം

അഫിലിയേറ്റഡ് കോളജ് രണ്ടാം സെമസ്റ്റര്‍ എംഎ സോഷ്യോളജി, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് റഗുലര്‍ (സിബിസിഎസ്എസ് 2019 സ്‌കീം) സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (സിയുസിഎസ്എസ് 2016 മുതല്‍ 2018 വരെയുള്ള പ്രവേശനം) 11ന് നിശ്ചയിച്ച പരീക്ഷകള്‍ 16ലേക്ക് മാറ്റിയിരിക്കുന്നു.
More News