ബിരുദപ്രവേശനം നാലാം അലോട്ട്മെന്റ്
2021 അധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തോടനുബന്ധിച്ച് നാലാം അലോട്ട്മെന്റിലേക്കുള്ള നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ നാലാം അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതും ഹയര്‍ ഓപ്ഷന് ലഭ്യമാകുന്ന മുറയ്ക്ക് നിലവിലെ അഡ്മിഷനുകള്‍ നഷ്ടപ്പെടുന്നതുമായിരിക്കും. മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍ക്കും അലോട്ട്മെന്റുകള്‍ ഇതുവരെ ലഭിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ നിന്ന് പുറത്തായവര്‍ക്കും മൂന്ന് മുതല്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെ അപേക്ഷയില്‍ തിരുത്തലുകൾ വരുത്താനും പുതുതായി കോളജ്, കോഴ്സ് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള സൗകര്യം സ്റ്റുഡന്റ്സ് ലോഗിനില്‍ ലഭ്യമാക്കും.
മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം സ്വീകരിക്കാത്ത വിദ്യാര്‍ഥികളെയും ഒന്നാമത്തെ ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികളെയും മുഴുവന്‍ ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്ത വിദ്യാര്‍ഥികളെയും നാലാം അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. എന്നാല്‍ മൂന്നാം അലോട്ട്മെന്റിന് ശേഷം അപേക്ഷയിലെ പിഴവു മൂലം അഡ്മിഷന് എടുക്കാന്‍ സാധിക്കാത്ത വിദ്യാർഥികള്‍ക്ക് നോഡല്‍ ഓഫീസര്‍മാര്‍ മുഖേന ഇന്നലെ വൈകിട്ട് അഞ്ച് മുമ്പേ അറിയിച്ചിട്ടുള്ളവർക്ക് എഡിറ്റിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ആറിന് വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ലേറ്റ്ഫീസ് 280 രൂപയോട് കൂടി പുതിയ രജിസ്ട്രേഷന് അനുവദിക്കുന്നതാണ്. മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന് അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.
പരീക്ഷ സെന്ററില്‍ മാറ്റം
നാളെ ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബികോം, ബിബിഎ സിയുസിബിസിഎസ്എസ് എസ്ഡിഇ യുജി ഏപ്രില്‍ 2020 പരീക്ഷകള്‍ക്ക് ഐഇഎസ് എൻജിനിയറിംഗ് കോളജ് ചിറ്റിലപ്പള്ളി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ SKASBS0232 മുതൽ SKASBS0361 വരെയുള്ള പരീക്ഷാര്‍ത്ഥികള്‍ പാവറട്ടി സെന്റ് ജോസഫ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് സെന്ററിലും SKASBS0362 മുതൽ SKASBS0480 വരെ രജിസ്റ്റര്‍ നമ്പറിലുള്ള പരീക്ഷാര്‍ഥികള്‍ പൂവത്തൂര്‍ മദര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് സെന്ററിലും പരീക്ഷയ്ക്ക് അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. തൃശൂര്‍ ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് സയന്‍സ് പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച മുഴുവന്‍ പരീക്ഷാര്‍ഥികളും അതേ ഹാള്‍ടിക്കറ്റുമായി പോങ്ങം, കൊരട്ടി നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്ററില്‍ പരീക്ഷയ്ക്ക് ഹാജരാകണം. ഗവണ്മെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കുന്നമംഗലം പരീക്ഷാകേന്ദ്രം ചാത്തമംഗലം ആര്‍ഇസി ജിവിഎച്ച്എസ്എസിലേക്ക് മാറ്റിയിട്ടുണ്ട്. നാല് മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സിയുസിബിസിഎസ്എസ്യുജി ഏപ്രില്‍ 2020 പരീക്ഷയ്ക്ക് വിദൂരവിദ്യാഭ്യാസം വഴി അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ കണ്ണൂര്‍ ജില്ലയിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളവര്‍ തങ്ങളുടെ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്. മറ്റു പരീക്ഷകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തലശേരി ബ്രണ്ണന്‍ കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ തലശേരി ഗവണ്മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് എംപയര്മെന്റ്, 2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഇന്നു മുതല്‍ 13 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എംഎഡ് (2016 പ്രവേശനം) ജൂലൈ 2020 റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച്നവംബര് 20ന് മുമ്പായും രജിസ്റ്റര്‍ ചെയ്യണം.