അഫിലിയേറ്റഡ് കോളജുകളുടെ 202122 അധ്യയന വർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പിഴ കൂടാതെ ഡിസംബർ 15 വരേയും 1105 രൂപ പിഴയോടു കൂടി ഡിസംബർ 31 വരേയും സമർപ്പിക്കാവുന്നതാണ്. 2021 ജനുവരി 1 മുതൽ അപേക്ഷ സമർപ്പിക്കാത്ത ഓരോ വർഷത്തിനും പിഴയും അധികപിഴയും ഉൾപ്പെടെ 12130 രൂപ ഈടാക്കുന്നതായിരിക്കും. അപേക്ഷ സമർപ്പിക്കാത്ത കോളേജുകളെ സർവകലാശാലയുടെ 202122 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും സിഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cdc.uoc.ac.in സന്ദർശിക്കുക.
അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനം അപേക്ഷ നീട്ടി വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് അഫ്സൽ ഉലമ, കൊമേഴ്സ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കപ്പെടുന്നതിന് ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ ഏഴു വരെ നീട്ടി. ഓണ്‍ലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ ഒരു ഡോക്യുമെന്റായി
[email protected] വിലാസത്തിൽ അയച്ചു തരേണ്ടതാണ്. വിശദവിവരങ്ങൾക്ക്www.uoc.ac.in>vacanceis/careers എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 0494 2407356, 7494 എന്നീ നന്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
ഡിഗ്രി ട്യൂഷൻഫീസ് ജനുവരി 30 വരെ അടയ്ക്കാം വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ ബിഎ, ബികോം, ബിഎസ് സി, ബിബിഎ എന്നീ കോഴ്സുകളിലെ (സിയുസിബിസിഎസ്എസ്, 2018 അഡ്മിഷൻ) അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം) വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീസ് ഗഡുക്കളായോ ഒന്നിച്ചോ അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 30 വരെ നീട്ടി. ട്യൂഷൻ ഫീസ് അടക്കാത്ത വിദ്യാർഥികൾക്ക് ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 0494 2400288, 2407494 എന്നീ നന്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാം കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ ബിഎ, ബിഎസ് സി, ബിഎസ് സി ആൾട്ടർനേറ്റ് പാറ്റേണ്‍, ബികൊം, ബിബിഎ, ബിഎ മൾട്ടിമീഡിയ, ബിസിഎ, ബികോം ഓണേഴ്സ്, ബികോം വൊക്കേഷണൽ സ്ട്രീം, ബിഎസ്ഡബ്ല്യൂ, ബിടിഎച്ച്എം, ബിവിസി, ബിഎംഎംസി, ബിഎച്ച്എ, ബികോം പ്രഫഷണൽ, ബിടിഎഫ്പി, ബിവോക്, ബിടിഎ, ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ, ബിഎ ഫിലിം ആൻഡ് ടെലിവിഷൻ, ബിഎ മൾട്ടിമീഡിയ, ബിഎ അഫ്സൽ ഉലമ സിബിസിഎസ്എസ്യുജി ഏപ്രിൽ 2020 റഗുലർ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സർവകലാശാല വെബ്സൈറ്റിൽ നവംബർ ഒന്‍പതു വരെ ലഭ്യമാകും.