2020 ജൂണിൽ നടത്തിയ അവസാനവർഷ (ആന്വൽ സ്കീം) ബിഎ മലയാളം (ഓണ്‍ലൈൻ ഗവ.സംസ്കൃത കോളജ്), അറബിക്, ഹിസ്റ്ററി, ഇക്കണോമിക്സ് (ഓഫ്ലൈൻ) പരീക്ഷകളുടേയും, രണ്ടാം വർഷ സബ്സിഡിയറി വിഷയങ്ങളായ ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇന്ത്യൻ ഹിസ്റ്ററി, കേരളാഹിസ്റ്ററി, വേൾഡ്ഹിസ്റ്ററി, ജനറൽ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജേർണലിസം, ഇന്ത്യൻ ലിറ്ററേച്ചർ ഇൻ ഇംഗ്ലീഷ്, സൈക്കോളജി, ഹിസ്റ്ററി ഓഫ് ജേർണലിസം ഇൻ കേരള, ടൂറിസം ആന്റ് ടൂറിസ്റ്റ് സെന്റേഴ്സ്, കൊമേഴ്സ്യൽ അറബിക്, ഹിസ്റ്ററി ഓഫ് ഇസ്ലാം പേപ്പർ ഒന്ന്, താരീക്കുൾ ഇസ്ലാം, ലിംഗ്വിസ്റ്റിക്സ് എന്നീ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) നവംബർ/ഡിസംബർ 2020 പരീക്ഷകൾക്ക് 23 വരെ മുതൽ അപേക്ഷിക്കാം. പിഴകൂടാതെ നവംബർ ആറുവരെയും 150 രൂപ പിഴയോടെ നവംബർ 11 വരെയും 400 രൂപ പിഴയോടെ നവംബർ 13 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാതീയതി പിന്നീട് അറിയിക്കും.