അദീബെ ഫാസിൽ പ്രൈവറ്റ് രജിസ്ട്രേഷനും അദീബെ ഫാസിൽ 2016 സിലബസ് പ്രിലിമിനറി, ഒന്നാംവർഷ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, രണ്ടാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴകൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഫീസ് അടച്ച് 23 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് അപേക്ഷിക്കുക.
കോവിഡ് 19: പരീക്ഷ സെന്റർ മാറ്റത്തിന് അപേക്ഷിക്കാം
റെഗുലർ, പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്നാംവർഷ അഫ്സൽ ഉലമ പ്രിലിമിനറി റെഗുലർ, അദീബെ ഫാസിൽ അവസാന വർഷ റെഗുലർ/ സപ്ലിമെന്ററി, അദീബെ ഫാസിൽ പ്രിലിമിനറി, ആദ്യവർഷ റെഗുലർ പരീക്ഷാർഥികളിൽ കോവിഡ് മൂലം വീടുകളിൽ തങ്ങേണ്ടി വരുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ 13 വരെ അപേക്ഷിക്കാം. അനുവദിച്ച കേന്ദ്രങ്ങളും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 ഏപ്രിൽ നടത്തിയ പിജി (സിയുസിഎസ്എസ് ) സംസ്കൃതം സാഹിത്യ സ്പെഷൽ, സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മൈക്രോബയോളജി, ബോട്ടണി, മലയാളം, മലയാളം വിത്ത് ജേണലിസം, അറബിക്, സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിന് ഇംഗ്ലീഷിന് 21 വരെയും അറബിക് ,സോഷ്യോളജി എന്നിവയ്ക്ക് 22 വരെയും മറ്റുള്ളവക്ക് 23 വരെയും അപേക്ഷിക്കാം.