അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം
അഫിലിയേറ്റഡ് കോളജുകളില്‍ 201718 വരേയുള്ള വര്‍ഷത്തില്‍ ബിഎ, ബികോം, ബിഎസ് സി മാത്തമാറ്റിക്സ്, ബിബിഎ (സിയുസിബിസിഎസ്എസ്) ബിരുദത്തിന് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. അഡ്മിഷന് സംബന്ധിച്ച രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. പിഴയില്ലാതെ 20 വരേയും 100 രൂപ പിഴയോടു കൂടി 27 വരേയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎസ് സി ക്ലിനിക്കല്‍ സൈക്കോളജി, എംഎ ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം. എംഎസ് സി മാത്തമാറ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു, പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎസ്സി. സൈക്കോളജി, എംഎ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്), 2019 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി ഓണേഴ്സ് റഗുലര്‍/ സപ്ലിമെന്ററി തുടങ്ങിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു, പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
2020 ഏപ്രിലില്‍ നടത്തിയ 2016, 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്സ് (സിയുസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷകള്‍
അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി ഡിഗ്രി (3 വര്‍ഷം, 2015 സ്കീം), മൂന്നാം സെമസ്റ്റര്‍ എംപിഎഡ് റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020, മൂന്നാം വര്‍ഷ ബിഎസ്എസി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി ആൻഡ് മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി (2013 പ്രവേശനം മുതല്‍, 2012 സ്കീം) റഗുലര്‍/ സപ്ലിമെന്ററി
നവംബര്‍ 2019 എന്നീ പരീക്ഷകള്‍ ഒക്ടോബര്‍ 22ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍എല്‍ബി (2008 സ്കീം, 2014 പ്രവേശനം) നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷ 28ന് ആരംഭിക്കും.
സര്‍വകലാശാലാ നാനോസയന്‍സ് ആൻഡ് ടെക്നോളജി വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എംടെക് 2019 മാര്‍ച്ച് റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ 22ന് ആരംഭിക്കും.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
2009 സ്കീം പ്രകാരം 2011ല്‍ പ്രവേശനം നേടിയ ബിടെക്, പാര്‍ട് ടൈം ബിടെക് വിദ്യാര്‍ഥികളുടെ എല്ലാം സെമസ്റ്ററുകളുടേയും മാര്‍ച്ച് 2019 ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും 2012 സ്കീം ബിആര്‍ക്ക് എഴ്,എട്ട് കംബൈൻഡ് സെമസ്റ്റര്‍ 2020 മേയ് റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 23 വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഡെസര്ട്ടേഷന് സമര്‍പ്പണം
എംബിഎ 4 (ഫുള്‍ ടൈം), 6 (പാര്‍ട് ടൈം) സെമസ്റ്ററുകളുടെ ജൂലൈ 2020 പരീക്ഷ ഡെസര്ട്ടേഷന് പിഴ കൂടാതെ നവംബര്‍ 11 വരെയും 525 രൂപ പിഴയോടൂ കൂടി നവംബര്‍ 16 വരേയും സമര്‍പ്പിക്കാം.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ കോളജ് പ്രിന്‍സിപ്പല്‍മാരുടെ ശ്രദ്ധക്ക്
അഫിലിയേറ്റഡ് കോളജുകള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ ആ വിവരം സര്‍വകലാശാലയെ അറിയിക്കുവാനും ആയതിന് പ്രിന്‍സിപ്പല്‍മാര്‍ ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍വകലാശാല പത്രക്കുറിപ്പിലൂടെ അറിയിച്ചു.