കേരളസർവകലാശാല ബിഎഡ് പ്രവേശനം 2020 - 21 ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ടീച്ചർ ട്രെയിനിംഗ് കോളജുകളിലെയും, കേരള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെയും ബിഎഡ് ബിരുദ കോഴ്സുകളിലേക്കുള്ള 2020 22 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ () ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ബിടെക്. ആറാം സെമസ്റ്റർ (2013 സ്കീം) ഡിസംബർ 2019 കെമിക്കൽ എൻജിനിയറിംഗ് പ്രാക്ടിക്കൽ പരീക്ഷകൾ ഏഴ്, എട്ട് തീയതികളിൽ ടികെഎം എൻജിനിയറിംഗ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല യൂണിയൻ (201920) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
കേരളസർവകലാശാല ആറിന് നടത്താൻ തീരുമാനിച്ചിരുന്ന, കേരള യൂണിവേഴ്സിറ്റി യൂണിയൻ (2019 20) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു.
പരീക്ഷാഫലങ്ങൾ
2020 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) (2017 അഡ്മിഷൻ റെഗുലർ/20142016 അഡ്മിഷൻ സപ്ലിമെന്ററി/2013 അഡ്മിഷൻ മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംസിഎ റെഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജനുവരിയിൽ നടന്ന എംസിഎ (2011 സ്കീം) രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം വർഷ, രണ്ടാം വർഷ, അവസാന വർഷ ബികോം. കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീ മെയിൻ) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎഎൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.