സ്പോര്‍ട്സ് ക്വോട്ട പ്രവേശനം
ഗവ. കോളജുകളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലേക്കുമുള്ള സ്പോര്‍ട്സ് ക്വാട്ട പ്രവേശനം, അക്കഡേമിക് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ നടത്താവൂ. സ്പോര്‍ട്സ് ക്വോട്ട പ്രവേശനം നടത്താനുള്ള അധികാരം, അതതു കോളജുകളിലെ പ്രിന്‍സിപ്പലിനും കായിക വിഭാഗത്തിനും മാത്രമായിരിക്കുമെന്ന് കായിക വിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന് അറിയിച്ചു. പ്രവേശന മാനദണ്ഡങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
ഇന്ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സിസിഎസ്എസ് പരീക്ഷയ്ക്ക് പരീക്ഷാ സെന്ററായി കണ്ണൂര്‍ എസ്എന്‍ കോളജ് തെരഞ്ഞെടുത്ത വിദ്യാർഥികള്‍ തലശേരി ബ്രണ്ണന്‍ കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷാ സമയത്തിലും തീയതിയിലും മാറ്റമില്ല.
പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റിലെ ഫോട്ടോ ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. പകരം ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാള്‍ ടിക്കറ്റിനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കരാര്‍ നിയമനം
കരാര്‍ അടിസ്ഥാനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 12നു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായവരുടെ പേരുവിവരവും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
അഫ്സല്ഉലമ (പ്രിലിമിനറി) രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
202021 വര്‍ഷത്തേക്കുള്ള അഫ്സല്ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ വെബ്സൈറ്റില്‍ അഫ്സല് ഉലമ (പ്രിലിമിനറി) ലോഗിന്‍ വഴി അലോട്മെന്റ് പരിശോധിക്കുകയും മാന്‍ഡേറ്ററി ഫീസ് അടക്കുകയും ചെയ്യേണ്ടതാണ്. എസ്. സി./എസ്ടി./ഒഇസി. വിദ്യാർഥികള്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 06.10.2020 മുതല്‍ 15.10.2020 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷകള്‍ മാറ്റിവെച്ചു
ഒക്ടോബര്‍ 7ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എംബിഎ. (സിയുസിഎസ്എസ്.) ഫുള്‍ ടൈം/പാര്‍ട് ടൈം, എംബിഎ. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (സിയുസിഎസ്എസ്.), എംബിഎ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (സിയുസിഎസ്എസ്.) റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
പേര് നിര്‍ദേശിക്കാം
വിദ്യാർഥികള്‍ക്കുള്ള സേവനങ്ങള്‍ വേഗത്തില്‍ നിര്‍വഹിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്കുവാനും ഉദ്ദേശിച്ച് സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സര്‍വീസ് സെന്ററിന് ഉചിതമായ പേര് ക്ഷണിക്കുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും ജീവനക്കാര്‍ക്കും പേര് നിർദേശിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കുന്നതാണ്. എന്‍ട്രികള്‍ ക്ക് ഒക്ടോബര്‍ 10ന് മുമ്പ് അയക്കണം.