ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
202021 വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്മെന്റ് പരിശോധിക്കുകയും അലോട്ട്മെന്റ് ലഭിച്ചവരില്‍ എസ്സി/എസ്ടി./ഒഇസി. വിദ്യാർഥികള്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പു വരുത്തേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള ലിങ്ക് 29ന് വൈകീട്ട് അഞ്ച് വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
പരീക്ഷ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ എംസിഎ. (2014 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബര്‍ മൂന്നു വരേയും 170 രൂപ പിഴയോടെ ഒക്ടോബര്‍ ആറുവരേയും ഫീസടച്ച് ഒക്ടോബര്‍ എട്ട്വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2020 ഏപ്രിലില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആൻഡ് ടൂറിസം മാനേജ്മെന്റ് (സിയുസിഎസ്എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.