University News
കേരള സർവകലാശാല ഡിഗ്രി പ്ര​വേ​ശ​നം: ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തിരുവനന്തപുരം: കേരള സർവ കലാശാല ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് admissio ns.keralau niver sity.ac.in) എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ​ ന​​​ന്പ​​​റും പാ​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗ് ഇ​​​ൻ ചെ​​​യ്ത് അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ ലോ​​​ഗ് ഇ​​​ൻ ചെ​​​യ്തു നി​​​ശ്ചി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫീ​​​സ് (ഫീ​​​സ് വി​​​ശാ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ) 17ന് ​​​അ​​​ഞ്ചി​​​ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി ഒ​​​ടു​​​ക്കി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഉ​​​റ​​​പ്പാ​​​ക്ക​​ണം. ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ് അ​​ട​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് സൂ​​​ക്ഷി​​​ക്ക​​ണം.

ഫീ​​​സ് ഒ​​​ടു​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​കും. അ​​​വ​​​രെ അ​​​ടു​​​ത്ത അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കി​​ല്ല.

ഒ​​​ന്ന്, ര​​​ണ്ട് ഘ​​​ട്ടം അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യാ​​​ൽ മ​​​തി. ത​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ തൃ​​​പ്ത​​​രാ​​​ണെ​​​ങ്കി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫീ​​​സ് ഒ​​​ടു​​​ക്കി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഉ​​​റ​​​പ്പാ​​​ക്കി​​​യ​​ശേ​​​ഷം ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ 17 ന് ​​​അ​​​ഞ്ചു വ​​​രെ നീ​​​ക്കം ചെ​​​യ്യാം.

ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​രെ അ​​​ടു​​​ത്ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ആ ​​​ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലേ​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തും ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​ർ പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സീ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട തു​​​മാ​​​ണ്.
More News