എൻഎസ്എസ് കോളജ് നിലമേലിൽ നടന്ന പരീക്ഷയുടെ പുനഃപരീക്ഷ 10 ന്
ജൂണ്‍ 15 ന് രാവിലെ 9.30 ന് നിലമേൽ എൻഎസ്.എസ് കോളജിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ സിബിസിഎസ് ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ റദ്ദു ചെയ്ത പരീക്ഷകളുടെ പുനഃപരീക്ഷ 10 ന് രാവിലെ 9.30 ന് അതേ കേന്ദ്രത്തിൽ നടത്തും. എൻഎസ്എസ് കോളജ്, നിലമേൽ കേന്ദ്രമായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും പുനഃപരീക്ഷ എഴുതണം.
പരീക്ഷാഫലം
2019 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2014 സ്കീം റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) (2018 സ്കീം റെഗുലർ, 2014 സ്കീം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.