ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ഒന്നര വർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ 22 നു മുൻപായി thims.gov.in വഴി ഓണ്‍ലൈനായി സമർപ്പിക്കണം. ഒരു വർഷം കോളജിൽ പഠനവും ആറുമാസം ഹോട്ടലുകളിൽ പരിശീലനവും ആയിരിക്കും. 44 സീറ്റാണുള്ളത്. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് സീറ്റു സംവരണം ഉണ്ട് .ജൂലൈ ഒന്നിനു 25 വയസ് കവിയാൻ പാടില്ല. പട്ടിക ജാതിവർഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ട്. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഡിമാൻഡ് ഡ്രാഫ്റ്റിന്റെ വിശദ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട താണ്.
കൂടാതെ ഇവയുടെ ഒരു സെറ്റ് കോപ്പിയും അപേക്ഷാ ഫീസായ 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (പട്ടിക ജാതിവർഗ വിഭാഗത്തിനു 125 രൂപ) സഹിതം പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, ജി.വി.രാജാ റോഡ്, കോവളം, തിരുവനന്തപുരം695527 എന്ന വിലാസത്തിൽ അയക്കണം.
പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കണം. ഫീസ് ഒരു വർഷം 37850 രൂപ വിശദ വിവരങ്ങൾക്ക് ഫോണ്‍ : 0471 2480283.