പിഎസ്സിയിൽ ഓണ്‍ലൈൻ പരീക്ഷ
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മെഡിക്കൽ റിക്കാർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്തമിഴ് മീഡിയം) എന്നീ തസ്തികകളിലേക്കു ഓണ്‍ലൈൻ പരീക്ഷ നടത്തുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വനിത ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ കാറ്റഗറി) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷൻ, വിവിധ യൂണിവേഴ്സിറ്റികളിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ജലസേചന വകുപ്പിൽ ഡ്രഡ്ജർ ക്ലീനർ തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് വകുപ്പിൽ അറ്റൻഡർ (പ്ലേറ്റ് ഗ്രെയിനിംഗ്) (എൻസിഎപട്ടികജാതി) തസ്തികയിലേക്കു അഭിമുഖം നടത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.