University News
പിഎച്ച്ഡി രജിസ്ട്രേഷന്‍; അപേക്ഷ 31 വരെ
പിഎച്ച്ഡി രജിസ്ട്രേഷനുള്ള അപേക്ഷകള്‍ 31നകം സര്‍വകലാശാലയില്‍ നല്‍കണം. ഫീസടച്ച രസീത്, റിസര്‍ച്ച് പ്രൊപ്പോസല്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഗവേഷണ മാര്‍ഗദര്‍ശിയില്‍നിന്നുള്ള സമ്മതപത്രം, ഗവേഷണ കേന്ദ്രം മേധാവിയില്‍നിന്നുള്ള കരാര്‍ എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണമെന്ന നിബന്ധനയില്ല. അപേക്ഷ നല്‍കിയതിനുശേഷം സര്‍വകലാശാലയില്‍നിന്ന് അറിയിപ്പ് ലഭിക്കുമ്പോള്‍ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കണം.

പ്രാക്ടിക്കല്‍

2020 ഫെബ്രുവരിയില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബിസിഎ (സിബിസിഎസ് 2017 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് മൂന്നിന് അതതു കോളജുകളില്‍ നടക്കും. വിശദവിവരം കോളജില്‍ ലഭിക്കും.

പരീക്ഷ ഫലം

2019 ഒക്ടോബറില്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസില്‍ നടന്ന പിഎച്ച്ഡി കോഴ്സ് വര്‍ക്ക് (2016 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഫെബ്രുവരിയില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംഫില്‍(ജനറല്‍ സോഷ്യല്‍ സയന്‍സസ്സിഎസ്എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്ഡി പ്രവേശന പരീക്ഷ; യോഗ്യത സര്‍ട്ടിഫിക്കറ്റ് ഇന്ന് കൂടി നല്‍കാം

പിഎച്ച്ഡി പ്രവേശന പരീക്ഷ(2019)യ്ക്ക് യോഗ്യത പരീക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ദിഷ്ട സമയത്ത് സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ പരീക്ഷഫലം തടഞ്ഞുവയ്ക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ാഴൗുവറലയ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഇന്ന് വൈകുന്നേരം നാലിനു മുമ്പ് അയച്ചു നല്‍കാം.