എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
കോട്ടയം: എംജി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക (ക്യാപ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ ആരംഭിക്കും.
സർവകലാശാലയുടെ www.c ap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പ്രക്രിയ പൂർണമായി ഓണ്‍ലൈനിലാണ്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷിസ്പോർട്സ്കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനു ഏകജാലകം വഴി രജിസ്റ്റർ ചെയ്യണം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ നൽകിയ ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പ് അതതു കോളജിൽ നൽകണം. ലക്ഷദ്വീപിൽനിന്നുള്ളവർ ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പകർപ്പ് അതതു കോളജിൽ നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷിസ്പോർട്സ്കൾച്ചറൽ ക്വാട്ടയിലേക്ക് പ്രവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓണ്‍ലൈനായി നടത്തും. എസ്സി, എസ്ടി വിഭാഗത്തിന് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിശദവിവരം www.cap.mgu.a c.inൽ ലഭ്യമാണ്.