University News
പരീക്ഷകേന്ദ്രത്തിന് മാറ്റം
മൂവാറ്റുപുഴ സീപാസ് ടീച്ചര്‍ ട്രെയിനിംഗ് കോളജ് കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി പരിഗണിക്കുന്ന സാഹചര്യത്തില്‍ 27ന് കോളജില്‍ നടത്താനിരുന്ന ബിഎഡ് പരീക്ഷകള്‍ മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടക്കും. മാറമ്പള്ളി എംഇഎസ് കോളജ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കോളജില്‍ 27ന് നടത്താനിരുന്ന പിജി പരീക്ഷകള്‍ കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും.

പരീക്ഷ തീയതി

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിലെ നാലാം സെമസ്റ്റര്‍ എംഎ പ്രോഗ്രാംസ് ഇന്‍ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷകള്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കും.

റെഗുലര്‍ വിദ്യാര്‍ഥികള്‍ പരീക്ഷഫീസായി പേപ്പറൊന്നിന് 105 രൂപയും മാര്‍ക്ക് ലിസ്റ്റിന് 105 രൂപയും ഡിസര്‍ട്ടേഷന് 265 രൂപയും വൈവാവോസിക്ക് 105 രൂപയും അപേക്ഷഫോറത്തിന് 30 രൂപയും അടയ്ക്കണം. വീണ്ടുമെഴുതുന്നവര്‍ പരീക്ഷഫീസായി പേപ്പറൊന്നിന് 160 രൂപയും മാര്‍ക്ക്ലിസ്റ്റിന് 105 രൂപയും ഡിസര്‍ട്ടേഷന് 270 രൂപയും വൈവാവോസിക്ക് 210 രൂപയും അടയ്ക്കണം. ഓഗസ്റ്റ് 10 വരെയും 525 രൂപ പിഴയോടെ 11 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും അപേക്ഷിക്കാം.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ പൊളിറ്റിക്സിലെ രണ്ടാം സെമസ്റ്റര്‍ എംഎ പ്രോഗ്രാംസ് ഇന്‍ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് (റീഅപ്പിയറന്‍സ്, സപ്ലിമെന്ററി 2018 അഡ്മിഷന്‍ മാത്രം) പരീക്ഷകള്‍ ഓഗസ്റ്റ് ഏഴു മുതല്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷഫീസായി പേപ്പറൊന്നിന് 160 രൂപയും മാര്‍ക്ക്ലിസ്റ്റിന് 105 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. ഓഗസ്റ്റ് നാലുവരെയും 525 രൂപ പിഴയോടെ അഞ്ചുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ആറുവരെയും അപേക്ഷിക്കാം.

'കൗണ്‍സിലിംഗ് ഫോര്‍ സ്റ്റുഡന്റ്സ് വിത്ത് സ്പെഷല്‍ നീഡ്സ്'
രാജ്യാന്തര വെബിനാര്‍ 27 മുതല്‍


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ലേണിംഗ് ഡിസെബിലിറ്റീസ്, സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്, കാലിക്കറ്റ് സര്‍വകലാശാല ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ്, കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ്, ഇന്ത്യന്‍ കൗണ്‍സിലേഴ്സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'കൗണ്‍സിലിംഗ് ഫോര്‍ സ്റ്റുഡന്റ്സ് വിത്ത് സ്പെഷല്‍ നീഡ്സ്' എന്ന വിഷയത്തില്‍ രാജ്യാന്തര വെബിനാര്‍ നടത്തും. 27ന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഗൂഗിള്‍ മീറ്റ് വഴിയാണ് വെബിനാര്‍ നടത്തുന്നത്. 29ന് സമാപിക്കും. 8304837715.