എം.ബി.എ അഡ്മിഷൻ തീയതി നീട്ടി
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുളള ഐഎംകെ, യുഐഎം എന്നിവയിലെ എംബിഎ പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിനുളള നിർദിഷ്ട ഗ്രൂപ്പ് ചർച്ചയും വ്യക്തിഗത അഭിമുഖവും റദ്ദാക്കി. പകരം പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ നടത്തുക. പ്രവേശനത്തിനായുളള കൗണ്‍സിലിംഗ് ഷെഡ്യൂൾ അനുസരിച്ച് നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയുടെ മേധാവിയായ പ്രഫ.കെ.എസ്.ചന്ദ്രശേഖർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20 വരെ നീട്ടിയിരിക്കുന്നു.