എൻട്രൻസിന് പരിശീലനം
കേരള സർവകലാശാലയുടെ കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് സംഘടിപ്പിക്കുന്ന സൗജന്യ എൻട്രൻസ് പരിശീലനം അഞ്ചിന് രാവിലെ 10ന് ആരംഭിക്കും. കേരള സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസ്
പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളും രണ്ടാഴ്ച നീണ്ടു നിൽക്കുന്ന തീവ്ര പരിശീലനവും നൽകും. കോളജിന്റെ അക്കാദമിക് എക്സ്റ്റൻഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയിട്ടുള്ള പരിശീലന പരിപാടിയിൽ എൻട്രൻസ് പരിശീലകരായ ഡോ. ജോണ്സണ്, പ്രഫ. റെജിൻ, വൈഷ്ണവ് സുരേഷ് എന്നിവരും യുസികെയിലെ അധ്യാപകരും ക്ലാസുകൾക്ക് നേതൃത്വം നൽകും. ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രഗൽഭരായ അധ്യാപകരുടെ പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കുമെന്നു പ്രിൻസിപ്പൽ ഡോ.എ. ബിഷാറത്തുബീവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9037119776, 9846332974, 9447125125 എന്നീ നന്പരുകളിൽ ബന്ധപ്പെടുക. www.ucek.in
പരീക്ഷാഫലം
ജൂണിൽ നടത്തിയ എംഎസ്സി ബയോകെമിസ്ട്രി 20172019 ബാച്ച് (സിഎസ്എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ വിദൂര വിദ്യാഭ്യാസം (എസ്ഡിഇ) ബികോം മൂന്നാം സെമസ്റ്റർ (2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്ലൈനായി 13 വരെ അപേക്ഷിക്കാം.
പരീക്ഷകൾ മാറ്റിവെച്ചു
ഏഴു മുതൽ ആരംഭിക്കാനിരുന്ന ബിഎ, ബിഎസ്സി, ബികോം, ആന്വൽ സ്കീം പാർട്ട് ഒന്നും രണ്ടും, പാർട്ട് മൂന്ന് (ബിഎസ്സി സബ്സിഡിയറി മാത്രം) എന്നീ പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട്.
മാർക്ക് അപ്ലോഡിംഗ് തീയതി നീട്ടി
നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം സിബിസിഎസ്എസ്/സിബിസിഎസ് എസ് (സിആർകരിയർ റിലേറ്റഡ്) ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം മാർച്ച് 2020 ലെ പരീക്ഷകളുടെ സിഇ മാർക്ക് കോളജുകളിൽ നിന്ന് അപ് ലോഡ് ചെയ്യാനുളള അവസാന തീയതി 24 വരെ നീട്ടിയിരിക്കുന്നു.
ഹെൽപ്പ്ഡെസ്ക്
സർവകലാശാല പരീക്ഷകൾ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിനായി ഹെൽപ് ഡസ്ക് സജ്ജമാക്കി. 9188526674, 9188526670 .