നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷ പുനഃക്രമീകരിച്ചു
ജൂലൈ ഒന്നിനു നടത്താനിരുന്ന സിബിസിഎസ്എസ് ബിഎസ്സി നാലാം സെമസ്റ്റർ (2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ആറിലേക്കും, ആറിന് നടത്താനിരുന്ന പരീക്ഷകൾ ഏഴിലേക്കും മാറ്റി. മറ്റു പരീക്ഷകൾക്കോ സമയത്തിനോ മാറ്റമില്ല. കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷകൾക്ക് മാറ്റമില്ല.