പരീക്ഷാ കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകാം
ജൂലൈ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർഥികൾക്ക് മാത്രം സ്റ്റുഡന്റ്സ് പോർട്ടലിൽ ഇന്നു ഉച്ചകഴിഞ്ഞ് മൂന്നുവരെ ഓപ്ഷൻ രജിസ്ട്രഷേൻ ചെയ്യാം. പ്രസ്തുത വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് പ്രിൻസിപ്പൽ മുഖേന ഇ മെയിലിൽ ലഭ്യമാക്കും. സംശയനിവാരണത്തിന് 9495832324 എന്ന നമ്പറിൽ ബന്ധപ്പെടാം .
പരീക്ഷാ സമയമാറ്റം
ജൂലൈ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി /ബികോം എൽഎൽബി / ബിബിഎ എൽഎൽബി പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ച്ചകളിൽ രണ്ടുമുതൽ അഞ്ച്വരെയും ആയി പുന:ക്രമീകരിച്ചു.
ടൈം ടേബിൾ
2020 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ബയോടെക്നോളജി, ബിഎസ്സി ബയോടെക്നോളജി മൾട്ടി മേജർ ഡിഗ്രി കോഴ്സുകളുടെ 30 ന് നടത്തുവാൻ നിശ്ചയിച്ച പ്രാക്ടിക്കൽ ജൂലൈ ആറിലേക്ക് മാറ്റിവച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മറ്റമുണ്ടായിരിക്കുന്നതല്ല . പുതുക്കിയ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ലോക്ക്ഡൗൺ കാരണം മാർച്ച് 20 മുതൽ മാറ്റിവച്ച നാലാം സെമസ്റ്റർ സിബിസിഎസ്എസ് (കരിയർ റിലേറ്റഡ് ) പരീക്ഷകൾ ജൂലൈ ഒന്നിന് പുനരാരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രോജക്ട് വൈവ
2020 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്ബിഎ (എഫ്ഡിപി) (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻസ് സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ് ) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് വൈവ 29 മുതൽ അതത് കോളജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.
ഓൺലൈൻ രജിസ്ട്രഷേൻ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം, എട്ടാം സെമസ്റ്റർ ബിടെക്ക് (2013 സ്കീം ) ഡിഗ്രി റെഗുലർ പരീക്ഷ ജൂലൈ 2020, നാലാം സെമസ്റ്റർ ബിടെക്ക് (2018 സ്കീം ) ഡിഗ്രി ജൂൺ 2020 പരീക്ഷകൾക്ക് ഓൺലൈൻ രജിസ്ട്രഷേൻ ആരംഭിച്ചു. വിശദ വിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂൺ മാസം നടത്തിയ എംഎസ്സി സുവോളജി (പ്യുവർ & അപ്ലൈഡ് ) 2017 2019 ബാച്ച് (സിഎസ്എസ് ) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻസ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മ പരിശോധ നയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ ആറുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വൈവ വോസി
കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിന്നും യാത്രചെയ്ത് കോളജുകളിൽ വൈവ വോസി പരീക്ഷകൾക്ക് ഹാജരാകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ സിബിസിഎസ്എസ്/ സിബിസിഎസ്എസ് (കരിയർ റിലേറ്റഡ്) ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി വൈവ വോസിയിൽ പങ്കെടുക്കുവാൻ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലിന് ഇമെയിലിൽ അപേക്ഷ നൽകാം.ഈ വിദ്യാർഥികളും മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള ടൈംടേബിൾ പ്രകാരം തന്നെയാണ് നിയോഗിക്കപ്പെട്ട എക്സ്റ്റേണൽ എക്സാമിനറിന്റെ മുൻപാകെ ഓണ്‍ലൈൻ വൈവയ്ക്ക് പങ്കെടുക്കേണ്ടത്. ലാബ് പരീക്ഷകളുള്ള വിഷയങ്ങൾക്ക് ഈ സൗകര്യം ലഭ്യമല്ല.