ബിബിഎ (വിദൂരവിദ്യാഭ്യാസം 2013 & 2014 അഡ്മിഷൻ) മൂന്നും നാലും അഞ്ചും ആറും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഇന്നു മുതൽ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ലഭ്യമാണ്.
ടൈംടേബിൾ
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്നതാണ്. പ്രോജക്ട് സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രോജക്ട് റിപ്പോർട്ട്/ഡെസർട്ടേഷൻ
ജൂണിൽ നടന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം/സിബിസിഎസ് സിആർ (എഫ്ഡിപി) (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷനുകൾ & 2013 മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയോടനുബന്ധിച്ച് സമർപ്പിക്കേണ്ട പ്രോജക്ട് റിപ്പോർട്ട്/ഡെസർട്ടേഷൻ എന്നിവ ഇതുവരെ സമർപ്പിക്കാത്തവർക്ക് 22 വരെ അതതു കോളജുകളിൽ സമർപ്പിക്കാം.
ജെആർഎഫ് യോഗ്യതാ പരിശോധന
യുജിസി ജെആർഎഫ് ലഭിക്കുന്നതിനു അപേക്ഷ നൽകിയവരുടെ യോഗ്യതാ പരിശോധന 24 ന് രാവിലെ 10.30 മുതൽ സെനറ്റ് ഹാളിൽ നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, വോട്ടർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ (ഒരെണ്ണം), മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെനറ്റ് ഹാളിൽ ഹാജരാകണം.