University News
എംടെക്, എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം
വെ​ല്ലൂ​ർ: വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) എം​ടെ​ക്, എം​സി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു പ​ക​രം ഇ​ക്കൊ​ല്ലം ബി​രു​ദ പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും സീ​റ്റ് ന​ല്‍കു​ക. ജൂ​ണ്‍ 20 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

നി​ല​വി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് മൊ​ബൈ​ല്‍ ന​മ്പ​റും ഇ​മെ​യി​ല്‍ ഐ​ഡി​യും ഒ​ഴി​കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ തി​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ഗേ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്കും മു​ന്‍ഗ​ണ​ന ല​ഭി​ക്കും. ഒാ​ഗ​സ്റ്റ് മൂ​ന്നി​നാ​കും പു​തി​യ അ​ധ്യാ​യ​ന​വ​ര്‍ഷം ആ​രം​ഭി​ക്കു​ക.

പ്ല​സ് ടു ​പാ​സാ​യ​വ​ര്‍ക്ക് വി​ഐ​ടി​യു​ടെ അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക്, എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. ജൂ​ലൈ 15 വ​രെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​തി​നും പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​കി​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക്: www.vit.ac.in
More News