മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് 18ന് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2020 മാർച്ചിൽ നടക്കുന്ന റെഗുലർ ബിടെക് അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് അഞ്ചാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ (2008 സ്കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഓണ്ലൈൻ/ഓഫ്ലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ (എസ്ഡിഇ, 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) ഡിഗ്രി പരീക്ഷകൾ 23ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2019 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അസൈൻമെന്റ്/കേസ് അനാലിസിസ് തീയതി മാറ്റി
വിദൂവിദ്യാഭ്യാസവിഭാഗം അഞ്ചാം സെമസ്റ്റർ യുജി (2017 അഡ്മിഷൻ) അസൈൻമെന്റ്/കേസ് അനാലിസിസ് സമർപ്പിക്കുന്നതിനുള്ളതിനുള്ള തീയതി മാർച്ച് 11, 12ൽ നിന്നും മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സെമിനാർ, പ്രഭാഷണം മാറ്റിവച്ചു
സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ 2020 മാർച്ച് 12 മുതൽ 14 വരെ നടത്താനിരുന്ന നാഷണൽ സെമിനാർ യുജിസി നിർദേശ പ്രകാരം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജേർണലിസം വിഭാഗം 2020 മാർച്ച് 11 ന് നടത്താനിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിളള സ്മാരക പ്രഭാഷണവും, പ്രഫ.മാക്സ്വെൽ ഫെർണാണ്ടസ് അവാർഡ് വിതരണവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.