30 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
17 മുതൽ ആരംഭിക്കുന്ന ബിഎ/ബിഎ അഫ്സൽ ഉൽഉലമ ബിരുദം (റെഗുലർ/സപ്ലിമെന്ററി) പാർട്ട് മൂന്ന് മെയിൻ ആന്‍ഡ് സബ്സിഡിയറി വിഷയങ്ങളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
മാർച്ചിൽ ആരംഭിക്കുന്ന പാർട്ട് മൂന്ന് ബികോം ആന്വൽ സ്കീം (പ്രൈവറ്റ് ആന്‍ഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി ഡിസംബർ 2019 (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ മൈക്രോകണ്ട്രോളർ ലാബ് പരീക്ഷ 12 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിപിഎ വോക്കൽ പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
16 ന് ആരംഭിക്കുന്ന അവസാന വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വിദൂരവിദ്യാഭ്യാസകേന്ദ്രം (എസ്ഡിഇ) കാര്യവട്ടത്തും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ് കൊല്ലത്തും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ് ചേർത്തലയിലും പരീക്ഷ എഴുതേണ്ട താണ്. ഹാൾടിക്കറ്റ് അതതു പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റേണ്ട താണ്.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ എംബിഎ (എസ്.ഡി.ഇ 2018 അഡ്മിഷൻ) ഏപ്രിൽ 2020 പരീക്ഷയ്ക്ക് 18 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിൽ 24 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകൾക്ക് 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.