രണ്ടാം സെമസ്റ്റർ എംഎ / എംഎസ്സി / എംകോം / എംപിഎ /(റെഗുലർ ) പരീക്ഷ ഫീസ് 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ .
പരീക്ഷാഫലം
മെയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് സയൻസ് (2013 2016 അഡ്മിഷൻ സപ്ലിമെന്ററി ), ബി എംഎസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് ,2018 അഡ്മിഷൻ റെഗുലർ ) പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കുന്ന അവസാന തീയതി 24 .
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് 2017 അഡ്മിഷൻ (റെഗുലർ ).2016 അഡ്മിഷൻ (ഇംപ്രൂവ്മെന്റ് ) 2015 ,2014 ,2013 അഡ്മിഷൻ (സപ്ലിമെന്ററി ) പരീക്ഷാഫലം പ്രസിദ്ധികരിച്ചു . കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ് . പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 25.
ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ ബി എസ്സി ഇലക്ട്രോണിക്സ് (റീ സ്ട്രക്ചേഡ്) 2008 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കുവാനുള്ള അവസാന തീയതി 29. വിശദവിവരം വെബ്സൈറ്റിൽ .
ടൈംടേബിൾ
2020 ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ (റെഗുലർ / സപ്ലിമെന്ററി ) പഞ്ചവത്സര എംബിഎ (ഇന്റ്ഗ്രേറ്റഡ് )/ ബിഎം എംഎ എം (2015 സ്കീം ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭാസ വിഭാഗം നടത്തുന്ന ബി എൽ ഐ എസ് സി യുടെ (2019 ) അഡ്മിഷൻ രണ്ടാം സെമാറ്റർ സമ്പർക്ക ക്ലാസുകൾ 17 ന് കാര്യവട്ടത്തെ വിദൂര വിദ്യാഭാസ വിഭാഗത്തിൽ ആരംഭിക്കുന്നതാണ്(സമയം രാവിലെ 9 .30 മുതൽ 4 .30 വരെ )