ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ നാലിന് അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
ടൈംടേബിൾ
11 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി) 2013 സ്കീം പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ, ബിപിഎ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) (2013 അഡ്മിഷൻ മുതൽ), ബിഎ കമ്യൂണിക്കേറ്റീവ് അറബ് (2014 അഡ്മിഷൻ മുതൽ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏഴു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആന്‍ഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.