University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം
ബി​ടെ​ക് ഡി​ഗ്രി കോ​ഴ്സ് (2013 സ്കീം, 2014 ​അ​ഡ്മി​ഷ​ൻ) അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (40 മാ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കാ​ത്ത​വ​ർ) ഈ​വ​ൻ/​ഓ​ഡ് (Even/Odd) സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 15. 2013 സ്കീം ​പാ​ർ​ട്ട് ടൈം ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 735/ രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നി​ശ്ചി​ത തീ​യ​തി​ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

കാ​ര്യ​വ​ട്ടം സൈ​ക്കോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് (ജ​റി​യാ​ട്രി​ക്) പ​രീ​ക്ഷാ​ഫ​ലം (ഓ​ഗ​സ്റ്റ് 2019) പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 2020 ഫെ​ബ്രു​വ​രി 23 മു​ത​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം കാ​ര്യ​വ​ട്ട​ത്തു നി​ന്നും മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റാം.
ഐ​യു​സി​ജി​ജി​ടി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ, 2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ പി.​ജി ഡി​പ്ലോ​മ പ്രോ​ഗ്രാം ഇ​ൻ മോ​ളി​ക്യു​ലാ​ർ ഡ​യ​ഗ്ന​സ്റ്റി​ക്സ് 2018 2019 ബാ​ച്ച്, 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ അ​ഡ്വാ​ൻ​സ്ഡ് ബോ​ട്ട​ണി 20182019 ബാ​ച്ച്, 2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​ടെ​ക് ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് (ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ്) 20172019 ബാ​ച്ച് (സി​എ​സ്എ​സ്) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

ഫെ​ബ്രു​വ​രി 25ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ 2012 അ​ഡ്മി​ഷ​ൻ (മേ​ഴ്സി​ചാ​ൻ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും പ​രീ​ക്ഷാ​ഫീ​സ് ഒ​ടു​ക്കി അ​പേ​ക്ഷ​ക​ൾ ഓ​ഫ്‌​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം..

പി​എ​ച്ച്ഡി ന​ൽ​കി

വി.​എ​സ് .ല​ക്ഷ്മി (ബ​യോ​കെ​മി​സ്ട്രി), ആ​ശ ല​ക്ഷ്മി (ബ​യോ​ടെ​ക്നോ​ള​ജി), എ​സ്.​സ്റ്റെ​ഫി​ൻ, പി.​എ​സ്. പ്രി​ൻ​സി, കൃ​ഷ്ണ ആ​ർ. നാ​യ​ർ, ടി.​ജി.​പൊ​ന്നി, കെ.​വി .രാ​കേ​ഷ് (ബോ​ട്ട​ണി), എ​സ്. അ​നൂ​പ് (ജി​യോ​ള​ജി), എ​സ്.​ഷം​ന, എ​സ്.​അ​ശ്വ​തി (ഹി​ന്ദി), നി​ഷ മാ​ത്യു (ഇം​ഗ്ലീ​ഷ്), ആ​ർ. ശി​വ​കു​മാ​ർ , എ​സ്.​കെ . ബീ​ന കൃ​ഷ്ണ​ൻ (മ​ല​യാ​ളം), കെ.​എ​സ് .വി​നീ​ത് ച​ന്ദ്ര (കൊ​മേ​ഴ്സ്), എ​സ്.​വി .സോ​ജ (ത​മി​ഴ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

യു​ഐ​ടി​ക​ളി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ ലാ​ബ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി 2020 ജ​നു​വ​രി ആ​റി​ന് ന​ട​ത്തു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ന​ട​ത്തും. അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കു​ന്ന​വ​ർ മെ​മ്മോ​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലു​ക​ളു​മാ​യി 11ന് ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.