മൂന്നാംസെമസ്റ്റർ എംപിഎഡ് പരീക്ഷ ജനുവരി ഒന്നിന് ആരംഭിക്കും: ഏഴുവരെ അപേക്ഷിക്കാം
മൂന്നാംസെമസ്റ്റർ എംപിഎഡ് (2018 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷ ജനുവരി ഒന്നിനു ആരംഭിക്കും.
പിഴഏഴുവരെയും 525 രൂപ പിഴയോടെ ഒന്‍പതു വരെയും 1050 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 42 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസ് അടയ്ക്കണം.
പരീക്ഷ പുനക്രമീകരിച്ചു
നവംബർ 15ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംബിഎയുടെ(2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ബിസിനസ് എത്തിക്സ് ആൻഡ് കോഓപ്പറേറ്റീവ് ഗവേണൻസ് എന്ന വിഷയത്തിന്റെ പരീക്ഷ 17ന് നടക്കും.
പരീക്ഷഫലം
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ വെബ്സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഹോം സയൻസ് ബ്രാഞ്ച് (എ), ബ്രാഞ്ച് (ഡി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ വെബ്സൈറ്റിലെ ’സ്റ്റുഡന്റ് പോർട്ടൽ’ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ വെബ്സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.