University News
നീ​റ്റ്-​യു​ജി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ദേ​​​ശീ​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി കം ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് യു​​​ജി (നീ​​​റ്റ്​​​യു​​​ജി) മേ​​​യ് മൂ​​​ന്നി​​​നു ന​​​ട​​​ത്തും. ഇ​​​തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. 30 വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ഗ​​​വ​​​ണ്‍​മെ​​​ന്‍റ്, എ​​​യ്ഡ​​​ഡ്, പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്.

അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ, കേ​​​ന്ദ്ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ/​​​ഡീം​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ, സ്വ​​​കാ​​​ര്യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ സം​​​സ്ഥാ​​​ന/​​​മാ​​​നേ​​​ജ്മെ​​​ന്‍റ്/​​​എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ, സെ​​​ൻ​​​ട്ര​​​ൽ പൂ​​​ൾ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ വി​​​ഭ​​​ജി​​​ച്ചാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് (എ​​​യിം​​​സ്), പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ലെ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ( ജി​​​പ്മെ​​​ർ) എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​വും നീ​​​റ്റ് യു​​​ജി റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള ഏ​​​കീ​​​കൃ​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യി നീ​​​റ്റ്​​​യു​​​ജി മാ​​​റും. 154 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 2,500 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് നീ​​​റ്റ് യു​​​ജി ന​​​ട​​​ത്തു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന തീ​​​യ​​​തി​​​ക​​​ൾ

അ​​​പേ​​​ക്ഷാ ഫീ 1500 ​​​രൂ​​​പ. സാ​​​മൂ​​​ഹി​​​ക​​​വും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 1400 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും 800 രൂ​​​പ. മേ​​​യ് മൂ​​​ന്നി ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. ജൂ​​​ണ്‍ നാ​​​ലി​​​നു ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. മാ​​​ർ​​​ച്ച് 27 മു​​​ത​​​ൽ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

ഈ ​​​മാ​​​സം 30ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ഫോ​​​ട്ടോ, കൈ​​​യൊ​​​പ്പ് എ​​​ന്നി​​​വ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത ശേ​​​ഷം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന​​​കം ഫീ​​​സ് അ​​​ട​​​ച്ചാ​​​ലും മ​​​തി. സാ​​​യു​​​ധ സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ഡ്മി​​​ഷ​​​നും സാ​​​യു​​​ധ സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി നീ​​​റ്റ് യു​​​ജി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്. എ​​​എ​​​ഫ്എം​​​സി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ അ​​​തി​​​നു പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ര​​​ണ്ടാം ഘ​​​ട്ട സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും വേ​​​ണം.

അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം നാ​​​ലു​​ഘ​​​ട്ടം

ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ത്ര​​​മാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത്. സ്വ​​​ന്തം ഇ​​​മെ​​​യി​​​ൽ അ​​​ഡ്ര​​​സും മൊ​​​ബൈ​​​ൽ ന​​​മ്പ​​​രും മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ന​​​ൽ​​​കാ​​​വു. നീ​​​റ്റ്​​​യു​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​റി​​​യി​​​പ്പു​​​ക​​​ൾ ഇ​​​മെ​​​യി​​​ൽ വ​​​ഴി​​​യും എ​​​സ്എം​​​എ​​​സ് വ​​​ഴി​​​യും മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ല​​​ഭി​​​ക്കു​​​ക. നാ​​​ലു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യാ​​​ണ് അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം. അ​​​പേ​​​ക്ഷ​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പൂ​​​രി​​​പ്പി​​​ച്ച ശേ​​​ഷം ഫോ​​​ട്ടോ (10 കെ​​​ബി X 200 കെ​​​ബി), കൈ​​​യൊ​​​പ്പ് (4 കെ​​​ബി X 30 കെ​​​ബി), പോ​​​സ്റ്റ് കാ​​​ർ​​​ഡ് സൈ​​​സ് ഫോ​​​ട്ടോ ഗ്രാ​​​ഫ് (50 കെ​​​ബി X 300 കെ​​​ബി), ഇ​​​ട​​​തു ത​​​ള്ള​​​വി​​​ര​​​ൽ അ​​​ട​​​യാ​​​ളം (10 കെ​​​ബി X 50 കെ​​​ബി) എ​​​ന്നി​​​വ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ക. തു​​​ട​​​ർ​​​ന്ന് അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​ച്ച ശേ​​​ഷം നാ​​​ലു പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു സൂ​​​ക്ഷി​​​ക്കു​​​ക. ഈ ​​​നാ​​​ലു ഘ​​​ട്ട​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ചു ചെ​​​യ്യു​​​ക​​​യോ ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി ചെ​​​യ്യു​​​ക​​​യോ ആ​​​കാം. രേ​​​ഖ​​​ക​​​ൾ ഒ​​​ന്നും അ​​​യ​​​ച്ചു കൊ​​​ടു​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. അ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ ആ​​​ദ്യം​​​ത​​​ന്നെ കു​​​റി​​​ച്ചു​​​വ​​​യ്ക്ക​​​ണം.

അ​​​പേ​​​ക്ഷാ ഫോ​​​മു​​​ക​​​ൾ പൂ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ സേ​​​വ​​​നം തേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്. കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.​​​രാ​​​ജ്യ​​​ത്താ​​​കെ 2.4 ല​​​ക്ഷം കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​രീ​​​ക്ഷ​​​യു​​​ടെ ഘ​​​ട​​​ന

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള 180 ചോ​​​ദ്യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക. ഫി​​​സി​​​ക്സി​​​ൽ​​​നി​​​ന്നും കെ​​​മി​​​സ്ട്രി​​​യി​​​ൽ​​​നി​​​ന്നു 180 മാ​​​ർ​​​ക്കി​​​ന്‍റെ 45 ചോ​​​ദ്യ​​​ങ്ങ​​​ൾ വീ​​​ത​​​വും ബ​​​യോ​​​ള​​​ജി​​​യി​​​ൽ നി​​​ന്നും 360 മാ​​​ർ​​​ക്കി​​​ന്‍റെ 90 ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക. ശ​​​രി ഉ​​​ത്ത​​​ര​​​ത്തി​​​ന് നാ​​​ലു മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കും. തെ​​​റ്റി​​​ന് ഒ​​​രു മാ​​​ർ​​​ക്കു കു​​​റ​​​യ്ക്കും.
ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു ഭാ​​​ഷ​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ഇ​​​തി​​​ൽ മ​​​ല​​​യാ​​​ളം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ൾ ഏ​​​തു ഭാ​​​ഷ വേ​​​ണ​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.

യോ​​​ഗ്യ​​​ത

ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ, ഇ​​​ന്ത്യ​​​യി​​​ൽ താ​​​മ​​​സി​​​ക്കാ​​​ത്ത ഇ​​​ന്ത്യ​​​ക്കാ​​​ർ (എ​​​ൻ​​​ആ​​​ർ​​​ഐ), ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ പൗ​​​ര​​​ൻ​​​മാ​​​ർ (ഒ​​​സി​​​ഐ), ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ (പി​​​ഐ​​​ഒ), വി​​​ദേ​​​ശ രാ​​​ജ്യ​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് നീ​​​റ്റ് യു​​​ജി എ​​​ഴു​​​താ​​​ൻ യോ​​​ഗ്യ​​​ത​​​യു​​​ണ്ട്. 2003 ഡി​​​സം​​​ബ​​​ർ 31നോ ​​​അ​​​തി​​​നു മു​​​മ്പോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ.

അ​​​പേ​​​ക്ഷ​​​ക​​​ർ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി/ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം​​​കൂ​​​ടി 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്കു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, മ​​​റ്റു പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗം എ​​​ന്നി​​​വ​​​യി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ണ്ടാ​​​യാ​​​ൽ മ​​​തി. ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മം പ്ര​​​കാ​​​ര​​​മു​​​ള്ള സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി. പ്ല​​​സ്ടു​​​വി​​​ന് അ​​​വ​​​സാ​​​ന വ​​​ർ​​​ഷം പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​പ്പ​​​ണ്‍ സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് 10+2 പാ​​​സാ​​​യ​​​വ​​​രും പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ര​​​ല്ല.

പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ

കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളും സി​​​റ്റി കോ​​​ഡും. ആ​​​ല​​​പ്പു​​​ഴ (2801), അ​​​ങ്ക​​​മാ​​​ലി (2802), എ​​​റ​​​ണാ​​​കു​​​ളം (2803), ക​​​ണ്ണൂ​​​ർ (2804), കാ​​​സ​​​ർ​​​ഗോ​​​ഡ് (2805), കൊ​​​ല്ലം (2806), കോ​​​ട്ട​​​യം (2807), കോ​​​ഴി​​​ക്കോ​​​ട് (2808), മ​​​ല​​​പ്പു​​​റം (2809), പാ​​​ല​​​ക്കാ​​​ട് (2810), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (2811), തൃ​​​ശൂ​​​ർ (2812). കേ​​​ര​​​ള​​​ത്തി​​​ന്‍റെ കോ​​​ഡ്32.

പ്ര​​​ധാ​​​ന വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ

അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും: www. nta.ac.in/ www.ntaneet. nic.in. കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ: www.c sc.gov.in. സാ​​​യു​​​ധ സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്: www.afmc.nic.in, www.af mcdg1d.g ov.in. മെ​​​ഡി​​​ക്ക​​​ൽ / ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.mciin dia.org/ www.dciin dia.org. ആ​​​യു​​​ർ​​​വേ​​​ദ​​​വും മ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.aaccc.go v.in.
സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ : www.cee kerala.org.ഫോ​​​ൺ: 0471 2332120, 2338487. നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ഫോ​​​ൺ: 076535482.


മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​നം

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ / ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഐ ക്വാ​​​ട്ട/​​​മൈ​​​നോ​​​റി​​​റ്റി ക്വാ​​​ട്ട ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി ന​​​ട​​​ത്തു​​​ന്ന നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി കം ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് (നീ​​​റ്റ്​​​യു​​​ജി 2020) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ഴു​​​തി യോ​​​ഗ്യ​​​ത നേ​​​ട​​​ണം. നീ​​​റ്റ് സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന റാ​​​ങ്ക് ലി​​​സ്റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ഏ​​​കീ​​​കൃ​​​ത കൗ​​​ണ്‍​സി​​​ലിം​​​ഗ് വ​​​ഴി​​​യാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ​​​പ്പ​​​തി, സി​​​ദ്ധ, യു​​​നാ​​​നി ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​വും അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​വും നീ​​​റ്റ്​​​യു​​​ജി2020 പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ മെ​​​റി​​​റ്റ് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ​​​പ്പ​​​തി, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലോ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലോ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും നീ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ട​​​ണം, സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്പോ​​​ൾ നി​​​ശ്ചി​​​ത തീ​​​യ​​​തി​​​യ്ക്ക​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും വേ​​​ണം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ് സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത നീ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.
More News